രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും 6000ന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 6155 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 31, 194 ആയി. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഇന്നും നാളെയുമായി പ്രതിരോധ തയ്യാറെടുപ്പുകള്‍ വിലയിരുത്തും.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാന തലങ്ങളില്‍ മോക്ഡ്രില്ല് സംഘടിപ്പിക്കും. സാമ്പിളുകളുടെ ജനിതക ശ്രേണീകരണം വേഗത്തിലാക്കാനും ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്താനും പരിശോധന വര്‍ധിപ്പിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News