കൊവിഡിന്റെ പുതിയ വകഭേദം, ആശങ്ക ഉയരുന്നു

കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ 1 നെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം പുതിയ വകഭേദമായ ജെഎന്‍1 പന്ത്രണ്ട് രാജ്യങ്ങളില്‍ കണ്ടെത്തി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ALSO READ: മഹുവ മൊയ്ത്രയ്‌ക്കെതിരെയുള്ള ആരോപണം; രാജ്യസുരക്ഷ വിവരം ചോര്‍ന്നിരിക്കാമെന്ന് റിപ്പോര്‍ട്ട്

വാക്സിന്‍ പ്രതിരോധത്തെ ഇത് മറികടക്കുമെന്നും കൂടുതല്‍ പകര്‍ച്ച സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ വകഭേദം യുഎസ്, യുകെ, ഐസ്ലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്പെയിന്‍, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ വ്യാപിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബിഎ 2.86 വകഭേദത്തില്‍ നിന്നുമുണ്ടായ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത് സെപ്തംബര്‍ ആദ്യവാരമാണ്. നിരവധി പേരുടെ മരണത്തിനിടയാക്കിയ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്ന് ഉണ്ടായതാണ് ബിഎ 2.86. സമാന സ്വഭാവമുള്ളവരാണ് ജെഎന്‍ ഒന്നും. സ്പൈക്ക് പ്രോട്ടീനിന്റെ സാന്നിധ്യത്തിലുള്ള വ്യത്യാസം മാത്രമാണ് ഇരു വകഭേദങ്ങള്‍ തമ്മിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ALSO READ: ആ സീൻ വെട്ടി മാറ്റി, മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രത്തിലെ ക്ലൈമാക്സ് മാറിയ കഥ, ഹനീഫിനെ ഓർത്തെടുത്ത് ഹരിശ്രീ അശോകൻ

വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിലും രോഗബാധയേല്‍ക്കുന്നതിലും സ്പൈക്ക് പ്രോട്ടീന്‍ പങ്ക് വഹിക്കുന്നുണ്ടെന്നാണ് ശാസ്ത്ര ലോകം കണ്ടെത്തിയത്. കൊവിഡ് വാക്സിനുകള്‍ ബിഎ 2.86 വകഭേദത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പുതിയ വകഭേദത്തില്‍ എത്രമാത്രം ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന കാര്യത്തിലാണ് നിലവിലെ ആശങ്ക.  യുഎസില്‍ 0.1 ശതമാനം മാത്രമാണ് ജെഎന്‍ 1 വകഭേദമെന്ന് സിഡിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News