ഇന്ത്യയിൽ കൊവിഡ് കേസുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 800-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 841 സജീവ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലാകെ 5,389 കൊവിഡ് രോഗികളാണുള്ളത്. നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കേരളം ഉള്‍പ്പെടെയുള്ള 6 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്ത് നല്‍കിയിരുന്നു. കേരളത്തിനുപുറമേ തമിഴ്‌നാട് കര്‍ണാടക മധ്യപ്രദേശ് ഗുജറാത്ത് തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്. പരിശോധന, ചികിത്സ, നിരീക്ഷണം, വാക്‌സിനേഷന്‍ എന്നിവ കര്‍ശനമാക്കണെന്നും കത്തില്‍ നിര്‍ദേശിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here