കൊവിഷീല്‍ഡ് ഉത്പാദനം സിറം ഇന്‍സ്റ്റ്റ്റ്ട്ട്യൂട്ട് പുനരാരംഭിച്ചു

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചതിന് പിന്നാലെ കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന്‌റെ ഉത്പാദനം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ(എസ്.ഐ.ഐ)പുനരാരംഭിച്ചതായി സിഇഒ അദാര്‍ പുനെവാല അറിയിച്ചു.

നിലവില്‍ ആറ് മില്യണ്‍ കോവോവാക്‌സ് വാക്‌സിന്‌റെ ബൂസ്റ്റര്‍ ഡോസ് കരുതിയിട്ടുണ്ടെന്നും യുവാക്കള്‍ തീര്‍ച്ചയായും ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2021 ഡിസംബറിലാണ് കൊവീഷീല്‍ഡിന്‌റെ ഉത്പാദനം നിര്‍ത്തിയത്. കോവോവാക്‌സ് ബൂസ്റ്റര്‍ ഡോസ് കോവിന്‍ ആപ്പ് വഴി ബുക്ക് ചെയ്യാമെന്നും പുനെവാല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News