കൊവിൻ പോർട്ടൽ വിവര ചോർച്ച; വിശദീകരണം നൽകാതെ ഒളിച്ചുകളിച്ച് കേന്ദ്രസർക്കാർ

കൊവിൻ പോർട്ടൽ വിവര ചോർച്ച സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാതെ ഒളിച്ചുകളിച്ച് കേന്ദ്രസർക്കാർ. എന്നാൽ കൊവിൻ പോർട്ടൽ വഴി വാക്സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ പുറത്തുവന്ന ടെലിഗ്രാം സേവനം നിശ്ചലമായി. വ്യക്തി വിവര ചോർച്ച സ്വകാര്യതയുടെ ലംഘനമാണെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു.

കൊവിന്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന ടെലിഗ്രാം ബോട്ടിന്റെ പ്രവര്‍ത്തനമാണ് മരവിപ്പിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടലാണോ ടെലിഗ്രാമിന്റെ നടപടിയാണോ ഇത് എന്നതിൽ വ്യക്തതയില്ല.’ കൊവിന്‍ പോര്‍ട്ടലില്‍നിന്നും മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട രേഖകളാണ് ടെലിഗ്രാം ബോട്ടിൽ ലഭ്യമായിരുന്നത്. ഒരാളുടെ ആധാര്‍ കാര്‍ഡ് നമ്പറോ, ഫോണ്‍ നമ്പറോ ബോട്ടില്‍ നല്‍കിയാല്‍ ആളുടെ പേര്, ഫോണ്‍ നമ്പര്‍, ജനന തീയതി, വാക്‌സിന്‍ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവ മറുപടിയായി ലഭിക്കുകയായിരുന്നു. വിവരം ചോര്‍ന്നത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബോട്ടിന്റെ പ്രവര്‍ത്തനം നിലച്ചത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും നടന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Also read: സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട്; ഹണിമൂണ്‍ ആഘോഷത്തിനിടെ നവദമ്പതികള്‍ കടലില്‍ മുങ്ങിമരിച്ചു

കൊവിഡ് സമയത്ത് വ്യക്തി വിവരങ്ങൾ ചോര്‍ന്നത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.
കൊവിഡ് പോര്‍ട്ടലില്‍ നിന്ന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ ഒടിപി ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ നടത്തണം എന്നിരിക്കെയാണ് ടെലിഗ്രാം ബോട്ടിൽ വിവരങ്ങള്‍ ലഭ്യമായത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരവും , തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെയും നടപടി ആവശ്യപ്പെട്ടു.

PTC – എയിംസ് സെർവറുകളിലെ മാൽവെയർ ആക്രമണം. കൊവിൻ പോർട്ടൽ വിവര ചോർച്ച, സൈബർ സുരക്ഷയിലെ വീഴ്ച തുടർക്കഥയാകുമ്പോഴും കേന്ദ്രസർക്കാർ കൃത്യമായി മറുപടി നൽകുന്നില്ല.

Also Read: ‘മുഖ്യമന്ത്രിയെ’ കേള്‍ക്കാനെത്തിയവരുടെ ബാഹുല്യം; തളിപ്പറമ്പിലല്ല, അങ്ങ് ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News