നാലാം ക്‌ളാസ്സുകാരിയെ കൊമ്പിൽ ചുഴറ്റിയെറിഞ്ഞും ചവിട്ടിയും പശു, ഗുരുതര പരിക്കുകളോടെ കുട്ടി ആശുപത്രിയിൽ

ചെന്നൈയിൽ നാലാം ക്‌ളാസുകാരിക്ക് നേരെ പശുവിന്റെ ക്രൂരമായ ആക്രമണം. കുട്ടിയെ കൊമ്പിൽ ചുഴറ്റിയെറിയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ അസാധാരണ നീക്കം, തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃപരിശോധിക്കണമെന്ന് മന്ത്രി വി എന്‍ വാസവന്‍

ചെന്നൈ എംഎംഡിഎ കോളനിയിലായിരുന്നു ആളുകളെ നടുക്കിയ സംഭവം. സ്‌കൂൾ വിട്ടുവരികയായിരുന്നു കുട്ടി. സമീപത്തുകൂടി പശു നടന്നുപോകുന്നുമുണ്ടായിരുന്നു. പെട്ടെന്ന് കുട്ടിക്ക് നേരെ തിരിഞ്ഞ പശു കുട്ടിയെ കൊമ്പിൽ ചുഴറ്റിയെറിഞ്ഞു. തുടർന്ന് നിലത്തുവീണ കുട്ടിയെ ചവിട്ടി. സമീപത്തുണ്ടായിരുന്ന കുട്ടിയുടെ അമ്മയും പശുവിന്റെ ഉടമയുമെല്ലാം പശുവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഉടൻ ഫലം കണ്ടില്ല. തുടർന്ന് ഒരുമിനുറ്റോളം കുട്ടിയെ ആക്രമിച്ച പശുവിനെ കല്ലെറിഞ്ഞാണ് ആളുകൾ പിന്തിരിപ്പിച്ചത്.

ALSO READ: ഹൃദയം തീയേറ്ററില്‍ വര്‍ക്കാവില്ലെന്ന ആ പ്രൊഡ്യൂസറിന്റെ വാക്കുകള്‍ ടെന്‍ഷനുണ്ടാക്കി, ആ സീന്‍ കട്ട് ചെയ്യാന്‍ തീരുമാനിച്ചു; വിനീത് ശ്രീനിവാസന്‍

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പശുവിനെ അലക്ഷ്യമായി അഴിച്ചുവിട്ടതിന് ഉടമയ്ക്കുമേലെ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News