ചാണകം പരസ്പരം എറിഞ്ഞ് ദീപാവലി; വേറിട്ട ആഘോഷവുമായി ഒരു ഗ്രാമം

ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്. മനുഷ്യ മനസുകളിൽ നിന്ന് തിന്മയെ ഇല്ലാതാക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം. ഓരോ നഗരത്തിനും ദീപാവലി ആഘോഷം അവരുടേതായ രീതികൾ ഉണ്ട്. മധുരപലഹാരങ്ങള്‍ കൈമാറിയും പടക്കം പൊട്ടിച്ചും ഉത്സവം ഭംഗിയാക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. എന്നാൽ വ്യത്യസ്തമായി ചാണകം എറിഞ്ഞ് ദീപാവലി ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യയിലെ ഗ്രാമം. തമിഴ്നാട്-കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ‘ഗുമതപുര’ ഗ്രാമത്തിൽ ചാണക പോരോടെയാണ് ദീപാവലിക്ക് അവസാനം കുറിക്കുന്നത്.

Also read:15-കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

ദീപാവലി കഴിഞ്ഞ് മൂന്നാം ദിനമാണ് ഗുമതപുര ഗ്രാമത്തിൽ ‘ഗോരെഹബ്ബ ഉത്സവം’ ആഘോഷിക്കുന്നത്. ഗ്രാമീണരുടെ ദൈവമായ ‘ബീരേഷ്വര സ്വാമി’ പശുവിന്റെ ചാണകത്തിൽ നിന്നും പിറവിയെടുത്തു എന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ആഘോഷം. ഗോരെഹബ്ബ ഉത്സവത്തിന് ഏതാണ്ട് 300 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് വിശ്വാസം.

Also read:കെഎസ്ഇബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ മറുപടി നൽകും

ഉത്സവത്തിൻ്റെ ഭാഗമായി ഗ്രാമത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ചാണകം ട്രാക്ടറുകളിൽ ബീരേശ്വര സ്വാമി ക്ഷേത്രത്തിന്റെ പിൻഭാഗത്ത് എത്തിക്കുന്നു.ക്ഷേത്ര പൂജാരി ചടങ്ങുകൾ പൂർത്തിയാക്കുന്നതോടെ ചാണകം തുറസ്സായ സ്ഥലത്ത് കൂട്ടിയിടും. ഇതിന് ശേഷമാണ് ആഘോഷത്തിന് തുടക്കമാകുന്നത്.

Also read:നിതീഷ് കുമാറിന്റെ പരാമര്‍ശം; എക്‌സില്‍ പോരടിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷയും ശിവസേനാ എംപിയും

എല്ലാ പ്രായത്തിലുള്ള പുരുഷൻമാർ ചാണകം പരസ്പരം എറിയുന്നു. ഒരു മണിക്കൂറിന് ശേഷം, പങ്കെടുത്ത എല്ലാവരും ക്ഷേത്രക്കുളത്തിൽ കുളിച്ച് ശുദ്ധിവരുത്തി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നതോടെ ഈ ഉത്സവത്തിന് അവസാനമാകും. ‘ഗോരെഹബ്ബ’ ഉത്സവത്തിന് ഉപയോഗിക്കുന്ന ചാണകം കൃഷിസ്ഥലത്ത് തളിച്ചാൽ ഉൽപ്പാദനക്ഷമത വർധിക്കുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. എല്ലാ വർഷവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഉത്സവം കാണാൻ ഗ്രാമത്തിലെത്താറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News