തൊഴുത്തില്‍ കയറിയ പുലിയെ സ്‌നേഹത്തോടെ പരിചരിച്ച് പശു; നക്കിത്തുടക്കുന്ന വീഡിയോ വൈറല്‍

leopard-cow-cattleshed

ആക്രമിക്കാൻ തൊഴുത്തിലെത്തിയ പുള്ളിപ്പുലിയെ സ്നേഹത്തോടെ നക്കിത്തുടക്കുന്ന പശുവിൻ്റെ വീഡിയോ വൈറലായി. പുള്ളിപ്പുലിക്ക് മുറിവേറ്റതിനാൽ ഷെഡിൽ കിടക്കുകയായിരുന്നു. പുലിയുടെ അരികിലെത്തിയ പശു യാതൊരു ഭയവുമില്ലാതെ സ്നേഹത്തോടെ ദേഹത്ത് നക്കുന്നതാണ് വീഡിയോയിലുള്ളത്.

പശു കെട്ടിയിട്ട നിലയിലായിരുന്നു. അരികിൽ കിടാവുമുണ്ടായിരുന്നു. ഞെട്ടിപ്പിക്കുന്നതും എന്നാൽ ഹൃദയസ്പര്‍ശിയുമാണ് സംഭവമെന്ന് പലരും കമൻ്റ് ചെയ്തു. ഈ അപൂര്‍വവും അവിശ്വസനീയവുമായ കാഴ്ച ശ്രദ്ധ ആകര്‍ഷിക്കുന്നുവെന്നും ഇത് മൃഗങ്ങള്‍ തമ്മിലുള്ള അസാധാരണമായ ബന്ധം കാണിക്കുന്നുവെന്നും കമൻ്റ് ചെയ്തവരുണ്ട്.

Read Also: ഡോണ്ട് പ്ലേ വിത്ത് മി, ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല; കല്ലെറിയും മുമ്പ് ഓർക്കുക, കാക്കകൾ 17 വർഷം വരെ എല്ലാം ഓർത്തുവെക്കും

കന്നുകാലിതൊഴുത്തില്‍ കയറിയ പുള്ളിപ്പുലി പശുവിന്റെ തൊട്ടടുത്ത് തന്നെ ഇരിക്കുന്നുണ്ടെങ്കിലും പശുക്കിടാക്കളെയോ പശുവിനെയോ ആക്രമിക്കുന്നില്ല. പുലിയെ പിടികൂടി ചികിത്സിച്ച് സുരക്ഷിതമായി കാട്ടിലേക്ക് തുറന്നുവിട്ടു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News