പശുവിൻ്റെ പേരിൽ കൊലപാതകം; പൊലീസിൻ്റെ മുന്നിലിട്ട് യുവാവിനെ തല്ലിക്കൊന്നു

ബിജെപി ഭരിക്കുന്ന ത്രിപുരയിൽ പശുമോഷണം ആരോപിച്ച് പട്ടാപ്പകൽ യുവാവിനെ തല്ലിക്കൊന്നു. ഈസ്റ്റ് ചന്ദ്രപൂർ സ്വദേശിയായ നന്ദു സർക്കാർ30) എന്ന യുവാവാണ് കൊല്ലപെട്ടത്. കിഴക്കൻ അഗർത്തല പൊലീസ് സ്റ്റേഷന് കീഴിലുള്ള ബൽദാഖൽ പാലത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. പൊലീസുകാരുടെ മുന്നിൽ വെച്ചാണ് നന്ദു മർദനത്തിന് ഇരയായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Also Read: ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; പ്രായം 16 ആയി കുറയ്ക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

നന്ദുവിനെ വീട്ടിൽ നിന്ന് ബലമായി വലിച്ചിറക്കി കൊണ്ടുപോയി പാലത്തിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് സ്ത്രീകളും പുരുഷന്മാരും ചേർന്ന് മുളവടി കൊണ്ട് മർദിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ഗുരുതരാവസ്ഥയിലായ യുവാവിനെ നീർബസാർ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആന്തരിക പരിക്കുകളാകാം മരണ കാരണമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

Also Read: മതവികാരം വ്രണപ്പെത്തും വിധം ഫേസ്ബുക് പോസ്റ്റ് പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിൻ്റെ മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനും കുറ്റകൃത്യത്തിൽ മറ്റാരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നുമുള്ള അന്വേഷണം ഇതിനകം ആരംഭിച്ചിട്ടുണ്ട് എന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News