കര്‍ണ്ണാടകയിലെ പശുക്കടത്ത് കൊല: പ്രതികള്‍ രാജസ്ഥാനില്‍ പിടിയില്‍

കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാരന്‍ ഇദ്രിസ് പാഷയെ(41) കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി രാജസ്ഥാനില്‍ പിടിയില്‍. പ്രധാന പ്രതി പുനീത് കെരെഹള്ളിയെയേയും കൂട്ടാളികളേയും കര്‍ണാടക രാമനഗര പൊലീസിന്റെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. അക്രമികളെ കണ്ടെത്താന്‍ നാല് പൊലീസ് സംഘങ്ങളെ രാമനഗര ജില്ല പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഡി നിയോഗിച്ചിരുന്നു. പുനീതിനൊപ്പം 4 കൂട്ടാളികളും പിടിയിലായതായി പൊലീസ് അറിയിച്ചു.

അനധികൃത കാലിക്കടത്ത് ആരോപിച്ച് പുനീതും സംഘവും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തടഞ്ഞ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് അക്രമിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇദ് രീസിന്റെ മൃതദേഹം സാത്തനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News