ഗോമൂത്രം കുടിച്ചതിനാൽ അച്ഛന്റെ പനി 15 മിനിറ്റ് കൊണ്ട് ഭേദമായി; വിചിത്ര വാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

V Kamakodi

ഗോമൂത്രം കുടിച്ചാൽ രോ​ഗങ്ങൾ മാറുമെന്ന വിചിത്ര വാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ രം​ഗത്ത്. അച്ഛൻ പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ​ഗോമൂത്രം കുടിച്ചുവെന്നും അങ്ങനെ പനി മാറിയെന്നുമാണ് മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടിയുടെ വാദം.

ജനുവരി 15-ന് മാട്ടുപൊങ്കൽ ദിനത്തിൽ ‘ഗോ സംരക്ഷണ ശാല’യിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കാമകോടിയുടെ പരാമർശം. ബാക്ടീരിയേയും ഫം​ഗസിനേയും നശിപ്പിക്കാൻ ​ഗോമൂത്രത്തിന് കഴിയുമെന്നും പറഞ്ഞ് കാമകോടി ‘ഗോമൂത്ര’ത്തിൻ്റെ ‘ഔഷധമൂല്യത്തെ’ പ്രകീർത്തിക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Also Read: ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്

വിദ്യാർഥി സംഘടനയായ ടിഎസ്എഫ് ശാസ്ത്രീയ വിരുദ്ധവും അടിസ്ഥാനരഹിതവുമായ കാമകോടിയുടെ പ്രസ്താവനക്കെതിരെ രം​ഗത്തെത്തി. ശാസ്ത്രീയമായി ഗോമൂത്രം പശുവിൻ്റെ വിസർജ്യമാണ്. അസുഖമുള്ള പശുവാണെങ്കിൽ ഗോമൂത്രം കുടിക്കുന്നത് മനുഷ്യർക്ക് ദോഷം ചെയ്യും. പശുവിന്റെ മൂത്രത്തിൽ രോഗം പരത്തുന്ന സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് കുടിച്ചാൽ മനുഷ്യർക്ക് വയറിളക്കം, പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള പല രോഗങ്ങളുണ്ടാകുമെന്നും ജീവന് ഭീഷണിയാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Also Read: സിനിമയുടെ വിജയത്തിനായി തിയേറ്ററില്‍ ആടിന്റെ തലയറുത്ത് മൃഗബലി, തിരുപ്പതിയില്‍ 5 പേര്‍ അറസ്റ്റില്‍

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കേണ്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഡയറക്ടർ തന്നെ അശാസ്ത്രീയമായി സംസാരിച്ചതിൽ അപലപിക്കുന്നുവെന്നും ടിഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു. പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും ശാസ്ത്രീയമായി തെറ്റാണെന്നും വി കാമകോടി പൊതുവേദിയിൽ ഖേദം പ്രകടിപ്പിക്കണമെന്നും ടിഎസ്എഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News