നൂഹ് വര്‍ഗീയ സംഘര്‍ഷം; ഗോരക്ഷാസേനാ നേതാവ് മോനു മനേസര്‍ അറസ്റ്റില്‍

നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ഗോരക്ഷാസേനാ നേതാവും ബജ്റംഗ്ദല്‍ പ്രവര്‍ത്തകനുമായ മോനു മനേസര്‍ അറസ്റ്റില്‍. ഹരിയാന പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ജൂലൈയില്‍ നൂഹില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് നയിച്ച വിഎച്ച്പി യാത്രയുടെ ഭാഗമായി പ്രകോപനം സൃഷ്ടിച്ചതിനാണ് നടപടി.

also read- ‘തല ജവാനിലെ ഷാരൂഖിന്റേത് പോലെയാവേണ്ടെങ്കിൽ ഇത് വെച്ചോ’ വൈറലായി യു പി പൊലീസിൻ്റെ പരസ്യം

രാജസ്ഥാന്‍ സ്വദേശികളായ നാസിര്‍, ജുനൈദ് എന്നീ യുവാക്കളെ ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയി കത്തിച്ചുകൊന്ന കേസിലും പിടികിട്ടാപുള്ളിയാണ് മോനു മനേസര്‍. രാജസ്ഥാന്‍ പൊലീസ് ആണ് മനേസറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. നൂഹ് സംഘര്‍ഷത്തിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതായി ആരോപണമുണ്ടായിരുന്നു.

also read- ജെയ്ക്കിനും ഗീതുവിനും ആണ്‍കുഞ്ഞ് പിറന്നു 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here