‘പശു ഞങ്ങളുടെ അമ്മയും കാള അച്ഛനും’; ഡ്രൈവറെ മര്‍ദിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരായ ഗോരക്ഷാ അക്രമികള്‍

ഹരിയാനയിലെ നൂഹില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയ ഡ്രൈവറെ മര്‍ദിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരായ ഗോരക്ഷാ അക്രമികള്‍. ഈ മാസം 18നാണ്‌സംഭവം. പിക്കപ്പ് ട്രക്ക് ഡ്രൈവറായ അര്‍മാന്‍ ഖാനാണ് ക്രൂര മര്‍ദനമേറ്റത്.

അര്‍മാന്‍ ഖാനെ മുട്ടുകുത്തിച്ച് നിര്‍ത്തി ശരീരത്തില്‍ ശക്തമായി അടിക്കുകയായിരുന്നു. തുടര്‍ന്ന് മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്ത മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

Also Read : മൃതദേഹവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റമായി കാണാനാകില്ല: ചത്തീസ്ഗഢ് ഹൈക്കോടതി

”ഗൗ ഹമാരി മാതാ ഹേ” (പശു ഞങ്ങളുടെ അമ്മയാണ്), ”ബെയില്‍ ഹമാരാ ബാപ് ഹേ” (കാള ഞങ്ങളുടെ പിതാവാണ്) എന്ന് ആവര്‍ത്തിച്ച് ഉച്ചരിക്കാന്‍ അക്രമികള്‍ പിക്കപ്പ് ട്രക്ക് ഡ്രൈവറായ അര്‍മാന്‍ ഖാനോട് ആവശ്യപ്പെടുകയായിരുന്നു.

ഹരിയാനയില്‍ 2023 ഫെബ്രുവരി 16-ന് പശുക്കടത്ത് ആരോപിച്ച് 25 വയസ്സുള്ള നസീറിനെയും 35 വയസ്സുള്ള ജുനൈദിനെയും ബജ്റംഗ്ദള്‍ അംഗങ്ങള്‍ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്നിരുന്നു.

Also Read : കർഷക സമരത്തെ കള്ളക്കേസിൽ കുടുക്കി അട്ടിമറിക്കാൻ നീക്കം, നോയ്ഡയിൽ പ്രതിഷേധ സമരം ശക്തമാക്കാനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News