പശുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതി അറസ്റ്റിൽ

കൊല്ലം ചിതറയിൽ പശുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരപ്പിൽ സ്വദേശി സുമേഷാണ് പിടിയിലായത്. ക്ഷീര കർഷകനായ സലാഹുദ്ദീന്റെ പശുവിനെയാണ് സുമേഷ് ഉപദ്രവിച്ചത്. റബ്ബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പശുവിനെ ഉച്ചയോടെ അഴിച്ചു മാറ്റി കെട്ടാൻ എത്തിയപ്പോൾ പ്രതി പശുവിനെ ഉപദ്രവിക്കുന്നതാണ് കണ്ടത്.

ബഹളം വച്ചതിനെത്തുടർന്ന് പ്രതി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് ചിതറ പൊലീസ് സുമേഷിനെ വീടിനുള്ളിൽ നിന്ന് പിടികൂടി. മാസങ്ങൾക്ക് മുൻപ് സലാഹുദ്ദീന്റെ മറ്റൊരു പശു ചത്തിരുന്നു. പശുവിനെ പീഡിപ്പിച്ചു കൊന്നതാണെന്ന് സുമേഷ് പിന്നീട് പരസ്യമായി വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ മദ്യലഹരിയിൽ പറഞ്ഞതാണെന്ന് കരുതി സലാഹുദ്ദീൻ അന്ന് പരാതിപ്പെട്ടില്ല. ലൈംഗികാതിക്രമം നേരിൽ കണ്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ലഹരിക്ക് അടിമയായ പ്രതി പകൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ചെന്ന് അതിക്രമം കാണിക്കാറുണ്ടെന്നും പരാതിയുണ്ട്.

ഇയാൾ സ്കൂൾ കുട്ടികൾക്ക് നേരെ അശ്ലീല ചേഷ്ടകൾ കാണിക്കുന്നതും പതിവാണ്.
പൊലീസ് എത്തുമ്പോൾ മാനസികാസ്വാസ്ഥ്യം കാണിച്ച് രക്ഷപ്പെടുന്നതാണ് പ്രതിയുടെ രീതിയെന്ന് നാട്ടുകാർ പറയുന്നു. പരാതികളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചിതറ പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News