കൊവിന്‍ വിവരച്ചോര്‍ച്ചയില്‍ ബിഹാർ സ്വദേശി പിടിയല്‍

കൊവിന്‍ ആപ്പിലെ വിവരങ്ങള്‍ ടെലിഗ്രാമില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ ബിഹാര്‍ സ്വദേശി അറസ്റ്റില്‍ . ദില്ലി പൊലീസാണ് ഇയാലെ അറസ്റ്റ് ചെയ്തത്.  ബിഹാറിലെ ആരോഗ്യപ്രവർത്തകയാണ് ഇയാളുടെ അമ്മ. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളെക്കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്.

ALSO READ: കേസ് കെട്ടിച്ചമച്ചത്, നിയമപരമായി ഏതറ്റംവരെയും പോകും: കെ.വിദ്യ

കൊവിഡ്–19 വാക്സീൻ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ആധാർകാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ വ്യക്തികൾ കോവിൻ പോർട്ടലിൽ നൽകിയിരുന്നു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇത്തരം സ്വകാര്യ വിവരങ്ങൾ ടെലിഗ്രാം വഴി ചോർന്നതായി സൗത്ത് ഏഷ്യ ഇൻഡക്സാണ് കണ്ടെത്തിയത്.

ALSO READ: അവയവമതം: ഗണപതിയുടെ അസത്യ പ്രചരണം സംഘപരിവാറിനെ സഹായിക്കാൻ; സത്യമാണെങ്കിൽ ഉത്തരവാദികളെ തൂക്കിക്കൊല്ലണമെന്ന് കെ ടി ജലീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here