രായ്ക്ക് രാമാനം കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് കൂടുമാറുന്നു: ബിനോയ് വിശ്വം എംപി

രായ്ക്ക് രാമാനം കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് കൂടുമാറുകയാണെന്നും ആരു വേണമെങ്കിലും പോകാം എന്ന അവസ്ഥയാണ് കോണ്‍ഗ്രസിനെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി പറഞ്ഞു. ഇന്ന് ഞാന്‍ നാളെ നീ എന്ന ഗതിയാണ് കോണ്‍ഗ്രസില്‍. പുതിയ കോണ്‍ഗ്രസിനെ ബിജെപി ആക്കാന്‍ ഒരു രാത്രി പോലും വേണ്ട. ഈ കോണ്‍ഗ്രസിനെ ആശ്രയിച്ച് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം സാധ്യമാകില്ല.

ALSO READ: “പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും”: അധിക്ഷേപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ബിജെപിയോട് മനസ്സുകൊണ്ട് കടപ്പെട്ട ഹൃദയം പണയപ്പെടുത്തിയ നിലയിലേക്ക് പുതിയ കോണ്‍ഗ്രസ് മാറി.കോണ്‍ഗ്രസ് ഗോഡ്‌സെയുടെ പാര്‍ട്ടിയായി മാറിയോ എന്ന് അവര്‍ ചിന്തിക്കണം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നവരെ തള്ളിപ്പറയുന്നത് നല്ലതാണ്. തള്ളിപ്പറഞ്ഞവരെല്ലാം ഇപ്പോള്‍ ബിജെപിയിലേക്ക് പോകുന്ന സ്ഥിതിയും ഉണ്ട്. കെ മുരളീധരന്‍ അങ്ങനെ ആവാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നാശത്തിലേക്കാ ബിജെപി നിങ്ങടെ പോക്ക്, ആദ്യം എ ഗ്രൂപ്പ് ഇപ്പൊ ദേ ബി ഗ്രൂപ്പ്, ഇനി അവര് തമ്മിൽ തല്ലി തീർത്തോളുമെന്ന് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News