കൊടുങ്ങല്ലൂരിൽ ശ്രീനാരായണ ഗുരുവിന്റെ നോട്ടീസ് വിതരണം ചെയ്ത സിപിഐ ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ കയ്യേറ്റം

തൃശൂർ കൊടുങ്ങല്ലൂരിൽ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളടങ്ങിയ നോട്ടീസ് വിതരണം ചെയ്ത സിപിഐ ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ കൈയ്യേറ്റവും വധഭീഷണിയും. സിപിഐ ചാത്തേടത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി സുധീർ ഗോപിനാഥിന് നേരെയാണ് കൈയ്യേറ്റം നടന്നത്. യുവകലാസാഹിതിയും മറ്റു ചില സംഘടനകളും ചേർന്ന് അച്ചടിച്ച നോട്ടീസാണ് സുധീർ വിതരണം ചെയ്തത്.

Also Read; മനുഷ്യച്ചങ്ങലക്ക് അഭിവാദ്യമർപ്പിച്ച പ്രസീത ചാലക്കുടിയ്ക്ക് ഭീഷണി, സ്നേഹിക്കുന്നവര്‍ എന്നും കൂടെയുണ്ടാകുമെന്ന് വീഡിയോ

കൊടുങ്ങല്ലൂർ നഗരസഭയിലെ രണ്ടാം വാർഡിൽ നോട്ടീസ് വിതരണം ചെയ്യുന്നതിനിടെ രണ്ട് പേർ തന്നെ കൈയ്യേറ്റം ചെയ്യുകയും, നോട്ടീസ് നശിപ്പിക്കുകയും ചെയ്തതായി സുധീർ ഗോപിനാഥ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുധീർ കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകി.

Also Read; ഭാരത് ന്യായ് യാത്രയ്ക്കിടെ നാടകീയ രംഗങ്ങൾ, ബിജെപി പ്രവർത്തകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് രാഹുൽ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News