“സ്ഥാനാർഥി നിർണയത്തിൽ സിപിഐയുടേത് വ്യക്തമായ സമീപനം”: ബിനോയ് വിശ്വം എംപി

സ്ഥാനാർഥി നിർണയത്തിൽ സിപിഐയ്ക്ക് കൃത്യമായ വ്യവസ്ഥയും ധാരണയും സമീപനവുമുണ്ടെന്ന് ബിനോയ് വിശ്വം എംപി. മാധ്യമങ്ങൾ കാണിക്കുന്ന ഉത്കണ്ഠ പാർട്ടിക്കില്ല. മാധ്യമങ്ങൾ സ്ഥാനാർത്ഥികളെ തീരുമാനിച്ച് പ്രഖ്യാപിക്കുന്നുവെന്നും അതൊന്നും പാർട്ടിയുടെ വിഷയമല്ലെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു. യഥാ സമയത്ത് തന്നെ സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.

Also Read; സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങി; പത്തനംതിട്ടയിൽ 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്

സിപിഐ മന്ത്രിമാർക്ക് ബജറ്റിൽ അതൃപ്തി എന്ന ആരോപണത്തെക്കുറിച്ചും ബിനോയ് വിശ്വം എംപി പ്രതികരിച്ചു. സിപിഐക്കും എൽഡിഎഫിനും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ട്. മാധ്യമങ്ങൾ മുഖേനയല്ല അതിന് പരിഹാരം. അത് തങ്ങളുടെ മാർഗ്ഗമല്ല. തങ്ങൾക്കുള്ളത് എൽഡിഎഫിന്റെ മാർഗമെന്നും ബിനോയ് വിശ്വം എംപി. അതൃപ്തികൾ ഉണ്ടെങ്കിൽ എൽഡിഎഫിന് അകത്ത് പറയാനുള്ള സംവിധാനണ്ടെന്നും, മാധ്യമങ്ങളുടെ ഉത്കണ്ഠ അമിതമായാൽ മാനിക്കാൻ കഴിയില്ലെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു.

Also Read; എല്ലാവരും മറന്ന ആ കാര്യം മനഃപൂർവം ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി, ഒരു സുഖം കിട്ടിയല്ലേ: മാധ്യമപ്രവർത്തകന് ടൊവിനോയുടെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News