ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപിയെ മാറ്റുവാനാണ് സിപിഐ ആവശ്യപ്പെട്ടത്. അത് സർക്കാർ നടപ്പിലാക്കുകയും ചെയ്തു. അതിനപ്പുറം വേറെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇത് സിപിഐ ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഇത് എൽഡിഎഫിന്റെ വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആർ എസ് എസുമായി ക്രമസമാധാന ചുമതലയുള്ള എ ഡിജിപിക്ക് ഒരു ബന്ധവും ഉണ്ടാകാൻ പാടില്ല. അതാണ് എൽ ഡി എഫിന്റെ രാഷ്ട്രീയം. അത് പൂർണ്ണമായും സർക്കാരിന്റെ ഉത്തരവിലുണ്ട്. സിപിഐയുടെ രാഷ്ട്രീയം എൽഡിഎഫ് രാഷ്ട്രീയമാണ് വേറെ ഒരു രാഷ്ട്രീയവും കമ്മ്യൂണിസ്റ് പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here