ദില്ലിയില്‍ രണ്ട് ദിവസമായി ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കമാകും. ദില്ലി എകെജി ഭവനിൽ രാവിലെ 11 മണിയോടെ പിബി യോഗം ആരംഭിക്കും. പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുളള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുകയാണ് പ്രധാന അജണ്ട.
അടുത്ത വര്‍ഷം ഏപ്രില്‍ 2 മുതല്‍ 6 വരെ തമിഴ്നാട് മധുരയിലാണ് 24ാം പാര്‍ടി കോണ്‍ഗ്രസ് നടക്കുക.
രണ്ട് ദിവസം നീണ്ട് നിൽക്കുന്ന യോഗത്തിൽ മഹാരാഷ്ട്ര ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചും യോഗത്തിൽ ചർച്ച ഉണ്ടാകും. പ്രകാശ് കാരാട്ട് പാർട്ടി കോർഡിനേറ്റർ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന രണ്ടാമത്തെ പൂർണ്ണ പോളിറ്റ് ബ്യൂറോ യോഗമാണ് ഇന്ന് ഡൽഹിൽ നടക്കുക.
Also Read: മുനമ്പം ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള വഖഫ്ബോർഡ് തീരുമാനം ചോദ്യംചെയ്ത ഹർജി ഈ മാസം 27 ലേക്ക് മാറ്റി
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അവലോകനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പോളിറ്റ്ബ്യൂറോ യോഗത്തിൽ റിപ്പോർട്ട് ചെയ്യും. പാർട്ടി സമ്മേളനങ്ങൾ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയ റിപ്പോർട്ടും എം വി ഗോവിന്ദൻ മാസ്റ്റർ യോഗത്തിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കേരളത്തിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, എ വിജയരാഘവൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here