ബി ആര്‍ അംബേദ്കറെ അവഹേളിച്ച അമിത്ഷാ രാജിവയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ

cpim PB

ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. അമിത് ഷായുടെ പരാമര്‍ശം രാജ്യമാസകലമുള്ള ജനവികാരത്തെ മുറിവേല്‍പ്പിച്ചുവെന്നും പരാമര്‍ശത്തില്‍ അപലപിക്കുന്നുവെന്നും സിപിഐ എം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനാ ചര്‍ച്ചയില്‍ തന്നെ ഭരണഘടയുടെ ശില്പിയായ അംബേദ്കറിനെതിരെ അമിത് ഷാ നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ മനുവാദ മനോഭാവം പുറത്തുകൊണ്ടുവരുന്നതാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമിത്ഷായ്ക്ക് നല്‍കിയ പിന്തുണ മനസാക്ഷിക്ക് നിരക്കാത്തതാണെന്നും ആഭ്യന്തരമന്ത്രിയായി തുടരാന്‍ അമിത്ഷായ്ക്ക് അവകാശമില്ലെന്നും സിപിഐ എം പിബി പ്രസ്താവനയില്‍ പറഞ്ഞു.

ചൊവ്വാഴ്ച രാജ്യസഭയില്‍ ഭരണഘടനയുടെ മഹത്തായ 75 വര്‍ഷങ്ങള്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. ‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നു’ എന്നാണ് അമിത് ഷാ നടത്തിയ വിവാദ പരാമര്‍ശം. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്തതോടെ ബിജെപി പ്രതിരോധത്തിലായി.

അമിത്ഷായുടെ പരാമര്‍ശത്തില്‍ ഇന്ന് പാര്‍ലമെന്റിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായി. അമിത് ഷാ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്തു പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. എന്‍ഡിഎ-പ്രതിപക്ഷ എംപിമാര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പാര്‍ലമെന്റ് വളപ്പില്‍ സംഘര്‍ഷാന്തരീക്ഷമുണ്ടായി. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വിജയ് ചൗക്കില്‍ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News