നവകേരള സദസിനെ അലങ്കോലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്: സിപിഐ എം

നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അക്രമം അഴിച്ചിവിടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കരിങ്കൊടി പ്രകടനം നടത്തിയും സംഘര്‍ഷം സൃഷ്ടിച്ചും നവകേരള സദസിനെ അലങ്കോലപ്പെടുത്തലാണ് ലക്ഷ്യം. നവകേരളസദസ് കണ്ണൂരിലെത്തിയപ്പോള്‍ ആസൂത്രിതമായാണ് അക്രമം കാണിച്ചത്. യുഡിഎഫ് അക്രമസമരം അവസാനിപ്പിക്കണം.

Also Read : നവകേരള സദസിനെ ചുരുക്കി കാണിക്കാന്‍ ചിലര്‍ തരംതാണ വിദ്യകള്‍ പ്രയോഗിക്കുന്നു: മുഖ്യമന്ത്രി

ജനാധിപത്യപരമായി സര്‍ക്കാര്‍ നടത്തുന്ന പരിപാടിയെ തകര്‍ക്കാന്‍ നടത്തുന്ന നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ചെയ്ത ക്ഷേമ–വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി ജനങ്ങളോട് പറയാനും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് എത്തുന്ന പരിപാടി തുടങ്ങി രണ്ടാം ദിവസമായപ്പോഴേക്കും പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായി. കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കെല്ലാം അപ്പുറമാണ് സദസിനെത്തുന്ന ജനസഞ്ചയം. യുഡിഎഫിനോടൊപ്പമുള്ള നേതാക്കളും പിന്തുണയുമായി എത്തുന്നു. ഈ വിജയത്തില്‍ ഹാലിളകിയ യുഡിഎഫ് നേതൃത്വമാണ് യൂത്ത്കോണ്‍ഗ്രസുകാരെ ഇളക്കിവിട്ട് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Also Read : ‘സർക്കാർ നേതൃത്വം നൽകുന്ന, തികച്ചും ഔദ്യോഗികമായ പരിപാടിയാണ് നവകേരള സദസ്സ്’: മുഖ്യമന്ത്രി

സംഘര്‍ഷമുണ്ടാക്കി നവകേരള ജനസദസിന്റെ ശോഭ കെടുത്താനുള്ള നീക്കം അപലപനീയമാണ്. അത്തരം പ്രകോപന ശ്രമങ്ങളില്‍ ആരും പെട്ടുപോകരുത്. യുഡിഎഫ് നടത്തുന്ന ഇത്തരം നീചമായ നീക്കങ്ങളേയും ഗൂഢാലോചനകളെയും ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടണം. സിപിഐ എം പ്രവര്‍ത്തകര്‍ സംയമനം പാലിച്ച് നവകേരള സദസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണം. ഒരു കാരണവശാലും പ്രകോപിതരാവരുതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News