സിഎഎയും അഗ്നിപഥും റദ്ദാക്കും; കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും: സിപിഐ പ്രകടന പത്രിക പുറത്തിറക്കി

സിപിഐ പ്രകടന പത്രിക പുറത്തിറക്കി. സിഎഎയും അഗ്നിപഥും റദ്ദാക്കും, കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും എന്നിവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തി ദിനം 200, കുറഞ്ഞ വേതനം 700 ആക്കും. ഓൾഡ് പെൻഷൻ പദ്ധതി പുനസ്ഥാപിക്കും. ഇഡി, സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റിൻ്റെ കീഴിൽ ആക്കും. ഗവർണർ പദവി ഇല്ലാതാക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്വാതന്ത്ര്യം സംരക്ഷിക്കും. തിരഞ്ഞെടുപ്പ് കമ്മിഷണർ മാരുടെ നിയമന രീതി മാറ്റും. നീതി ആയോഗ് റദ്ദാക്കി പ്ലാനിംഗ് കമ്മീഷൻ പുനസ്ഥാപിക്കും.

Also Read: വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

വനിത സംവരണം വേഗം നടപ്പിലാക്കും. പഞ്ചായത്ത് രാജ് സംവിധാനത്തിൽ 50 ശതമാനം വനിത സംവരണം ഉറപ്പാക്കും. മെയ് 1 ശമ്പളത്തോട് കൂടിയ അവധിയാക്കും. സാമുഹ്യ ക്ഷേമ പദ്ധതികളിൽ അധാർ ബന്ധിപ്പിക്കുന്നത് ഒഴിവാക്കും. പി എം കെയർ വിവരങ്ങൾ പരസ്യപ്പെടുത്തും. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും. തൊഴിൽ മൗലിക അവകാശമാക്കും. പിന്നാക്ക വിഭാഗങ്ങൾക്ക് സ്വകാര്യ മെഖലയിൽ സംവരണം ഏർപ്പെടുത്തും. നഗര തൊഴിലുറപ്പ് പദ്ധതിക്കായി നിയമ നിർമ്മാണം ഉണ്ടാവും. മൗലാന ആസാദ് ഫെലോഷിപ്പ് പുനസ്ഥാപിക്കും.

Also Read: ആക്രമണത്തില്‍ ശ്വാസകോശം തകര്‍ന്നു, തലച്ചോറില്‍ രക്തസ്രാവം; മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചത് ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന്

ട്രാൻസ്ജെൻഡേഴ്സിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഉറപ്പാക്കും. പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കും. യുഎപിഎ റദ്ദാക്കും. എഫ്സിആർഎ അടക്കമുളളവ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഭേദഗതി ചെയ്യും. ദുരഭിമാന കൊല തടയാൻ നിയമ നിർമ്മാണം കൊണ്ടുവരും. സച്ചാർ കമ്മിറ്റി, രംഗനാഥ മിസ്ര കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കും. കരാർ നിയമനങ്ങൾ റദ്ദാക്കും എന്നിവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News