രണ്ട് ദിവസത്തെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനു ഇന്ന് ഭുവനേശ്വറിൽ തുടക്കമാകും. ഇക്കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ഇന്നത്തെ യോഗത്തിൽ ഉണ്ടാകും. തെലങ്കാനയിൽ കോൺഗ്രസുമായി ഒന്നിച്ചു മത്സരിച്ച സിപിഐ ഒരു സീറ്റിൽ വിജയിച്ചിരുന്നു. മധ്യപ്രദേശ് അടക്കം മറ്റിടങ്ങളിൽ കോണ്ഗ്രസ് സഖ്യത്തിനു തയ്യാറാകാതിരുന്നതിൽ മറ്റു ഇന്ത്യ സഖ്യ കക്ഷികൾക്ക് പ്രതിഷേധം ശക്തമാണ്. ഇന്ത്യ സഖ്യത്തിന്റെ പുരോഗതി സംബന്ധിച്ചുള്ള ചർച്ചകൾ യോഗത്തിൽ ഉണ്ടാകും. 2024 ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തിന്റെ അജണ്ടയിലുണ്ട്. ലോക്സഭയിലെ സുരക്ഷാ വീഴ്ച അടക്കമുള്ള സമീപകാല സംഭവവികാസങ്ങൾ സംബന്ധിച്ചുള്ള ചർച്ചകളും യോഗത്തിൽ നടക്കും.
ALSO READ: പാർലമെന്റ് അതിക്രമം ഇന്നോ നാളെയോ പുനരാവിഷ്കരിക്കാനൊരുങ്ങി പൊലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here