ഗവര്‍ണ്ണര്‍ ഭരണഘടനാ ധാര്‍മ്മികതയുടെയും ജനാധിപത്യ മര്യാദകളുടെയും എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

ARIF MUHAMMED KHAN

ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നതിനു വേണ്ടി നിര്‍ലജ്ജമായി രംഗത്തിറങ്ങിയിരിക്കുന്ന കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ ധാര്‍മ്മികതയുടെയും ജനാധിപത്യ മര്യാദകളുടെയും എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ വിമർശനം.

ALSO READ; മണിമല നദിയിൽ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു; പുല്ലാക്കയര്‍ സ്റ്റേഷന്‍ പരിധിയില്‍ ഓറഞ്ച് അലർട്ട്

ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ യൂണിയന്‍ സര്‍ക്കാരിന്റെ കീഴധികാര സ്ഥാപനങ്ങളാണെന്ന ധാര്‍ഷ്ട്യം വൈവിധ്യ സമ്പന്നമായ രാഷ്ട്രത്തിന്റെ യഥാര്‍ത്ഥസ്വത്വത്തെ തകര്‍ക്കാനും ഭരണപരമായ അസ്ഥിരത സൃഷ്ടിക്കാനും മാത്രമേ ഉതകുകയുള്ളൂ. സംസ്ഥാനത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ നിരന്തരം കടന്നാക്രമിക്കുകയും രാഷ്ട്രശില്‍പികള്‍ സ്വപ്നത്തില്‍ പോലും കരുതാത്തവിധം ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടുകയും ചെയ്തുകൊണ്ട് ഏറ്റവും മോശപ്പെട്ട ഒരു കീഴ്‌വഴക്കം കേരള ഗവര്‍ണ്ണര്‍ സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രമേയത്തില്‍ വിമർശനമുണ്ട്.

ALSO READ; ട്രിച്ചിയിൽ ആശങ്ക: എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം ആകാശത്ത് വട്ടമിട്ട് പറക്കുന്നു

ഈ ദിശയിലുള്ള ഏറ്റവും ഒടുവിലത്തെ നടപടിയാണ് ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും തന്റെ മുമ്പില്‍ നേരിട്ട് ഹാജരാവാന്‍ ഉത്തരവിട്ടത്. കോണ്‍ഗ്രസ്സും ബി.ജെ.പി യും നേതൃത്വം നല്‍കിയ യൂണിയന്‍ സര്‍ക്കാരുകള്‍ കക്ഷിരാഷ്ട്രീയപരമായ താല്‍പര്യങ്ങള്‍ക്കായി സംസ്ഥാന ഗവര്‍ണ്ണര്‍മാരെ മുന്‍പും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇപ്പോഴത്തെ ചെയ്തികള്‍ അതിനെയെല്ലാം കടത്തിവെട്ടിയിരിക്കുന്നു. ഇതിലൂടെ പ്രത്യക്ഷമായി ത്തന്നെ സംസ്ഥാന പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വ്വഹിക്കുകയാണ് ഗവര്‍ണ്ണര്‍ ചെയ്യുന്നത്. ഈ ജനാധിപത്യവിരുദ്ധ നടപടികളെ സി.പി.ഐ അപലപിക്കുന്നു. ഗവര്‍ണ്ണര്‍ പദവി തന്നെ അനാവശ്യമാണെന്ന പാര്‍ട്ടിയുടെ സുപ്രഖ്യാപിത നിലപാട് അടിവരയിടുന്നതാണ് ഈ നടപടികളെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News