സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ അന്തരിച്ചു

M NARAYANAN MASTER

സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ (70) അന്തരിച്ചു. കൊയിലാണ്ടി നന്തി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടർ, മൂടാടി സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ, കോഴിക്കോട് മെഡിക്കൽ കോളേജ് വികസന സമിതി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

മൂടാടി വീമംഗലം യു പി സ്കൂൾ മുൻ അധ്യാപകനായിരുന്നു.സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, എഐടിയുസി സംസ്ഥാന നിർവ്വാഹക സമിതി അംഗം. ബികെഎംയു സംസ്ഥാന സെക്രട്ടറി, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി, സി പി ഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

ALSO READ; രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന ജില്ലാതല ആശുപത്രിയായി മാറാന്‍ എറണാകുളം ജനറല്‍ ആശുപത്രി

നിലവിൽ ബികെഎംയു സംസ്ഥാന കൗൺസിൽ അംഗവും ദേശീയ കൗൺസിൽ അംഗവുമാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് നന്തിയിലെ മലയമ്മൽ വീട്ടുവളപ്പിൽ. നാരായണൻ മാസ്റ്ററുടെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി,
തുടങ്ങിയവർ അനുശോചിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ, കാനത്തിൽ ജമീല എംഎൽഎ, തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News