മോദി സൂത്രശാലിയായ കുറുക്കനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.കൊക്കിന് പരന്ന പാത്രത്തിൽ ഭക്ഷണം വിളമ്പിയ കുറുക്കൻ്റെ ബുദ്ധിയാണ് മോദിക്കെന്നും മോദി സർക്കാരിന് ജനങ്ങളുടെ വികാരം മനസിലാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
മുണ്ടക്കൈ- ചൂരൽമല ദുരിതത്തിൽ പെട്ട എല്ലാവരുടേയും കടങ്ങൾ എഴുതിതള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.രാഷ്ട്രീയ അന്ധതയാണ് മോദി സർക്കാറിനുള്ളതെന്നും ഹൃദയത്തിന് പകരം കരിങ്കല്ലാണ് ഉള്ളതെന്നും അദ്ദേഹം വിമർശിച്ചു.
ALSO READ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ജനുവരി ഒന്ന് മുതൽ ഈ ട്രെയിനുകൾക്ക് സമയമാറ്റം
വയനാട് ഡിസിസി സെക്രട്ടറിയുടെ ആത്മഹത്യയിൽ സത്യം പുറത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ പണത്തിൽ കൈയ്യിട്ടു വരാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ENGLISH NEWS SUMMARY: CPI State Secretary Benoy Vishwam said that Modi is a scheming fox. He criticized that Modi has the intelligence of a fox who has been served food in a flat dish and that the Modi government does not understand the sentiments of the people.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here