സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നെന്ന യുഡിഎഫ്, ബിജെപി പ്രചാരവേലകളെ ജനങ്ങൾ തകർത്തെറിഞ്ഞു; ബിനോയ് വിശ്വം

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരത്തിൻ്റെ കാറ്റ് ആഞ്ഞടിക്കുന്നുവെന്ന യുഡിഎഫ്, ബിജെപി പ്രചാരവേലയെ ജനങ്ങള്‍ തകര്‍ത്തെറിഞ്ഞെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ എൽഡിഎഫിൻ്റെ അടിത്തറ ശക്തിപ്പെട്ടെന്നും ചേലക്കരയിലെ തെരഞ്ഞെടുപ്പ് വിജയവും പാലക്കാട് എൽഡിഎഫിൻ്റെ വോട്ട് വിഹിതം വർധിച്ചതും ഇതാണ് വ്യക്തമാക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ബിജെപിയുടെ വോട്ടുചോര്‍ച്ചയും മറ്റ് വര്‍ഗീയ ശക്തികളുടെ പിന്‍ബലവുമാണ് പാലക്കാട്ടെ യുഡിഎഫിനെ രക്ഷപ്പെടുത്തിയിട്ടുള്ളത്. എസ്ഡിപിഐയുടെ വിജയാഹ്ളാദം അതിൻ്റെ തെളിവാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി അവിശുദ്ധ സഖ്യം മൂന്നിടത്തും പ്രകടമായി.

ALSO READ: ബിജെപിയിൽ പൊട്ടിത്തെറി, കൃഷ്ണകുമാർ അധികാരമോഹി.. ശോഭാ സുരേന്ദ്രനോ, കെ സുരേന്ദ്രനോ പാലക്കാട് മൽസരിച്ചിരുന്നെങ്കിൽ ഒരു വോട്ടിനെങ്കിലും ജയിച്ചേനെയെന്ന് എൻ ശിവരാജൻ

വയനാട്ടില്‍ എല്‍ഡിഎഫ് എല്ലാ പ്രതികൂല സാഹചര്യങ്ങളിലും അടിപതറാതെ രാഷ്ട്രീയ പോരാട്ടം നടത്തി. പണപ്രതാപവും, ജാതി, മത പ്രചാരവേലയും എല്‍ഡിഎഫിൻ്റെ രാഷ്ട്രീയ ഇച്ഛാശക്തിയെ തളര്‍ത്തിയിട്ടില്ലെന്നും ഭൂരിപക്ഷത്തിൻ്റെ എണ്ണം പറഞ്ഞ് കോണ്‍ഗ്രസിന് തങ്ങളുടെ രാഷ്ട്രീയ തെറ്റുകള്‍ മൂടിവയ്ക്കാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആരാണ് എതിരാളികളെന്ന് കോണ്‍ഗ്രസ് ഇപ്പോഴും തിരിച്ചറിയുന്നില്ലെന്നും പ്രതിലോമ ശക്തികളും അതിൻ്റെ മാധ്യമങ്ങളും ഒരുപോലെ എതിരായിരുന്നിട്ടും എല്‍ഡിഎഫ് അടിത്തറ മെച്ചപ്പെടുകയാണ് ഉണ്ടായതെന്നും മൂന്നിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്ത സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നതായും ബിനോയ് വിശ്വം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News