ചിലര്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസ്, ഉണരുമ്പോള്‍ ബിജെപി: പരിഹാസവുമായി ബിനോയ് വിശ്വം

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചിലര്‍ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ബിജെപിയാകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അമ്പലമുണ്ടാക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ പള്ളിപൊളിച്ച സ്ഥലത്താണ് അമ്പലം പണിയുന്നത്. അവിടെ പോകില്ലെന്ന് പറയാന്‍ കോണ്‍ഗ്രസിന് എന്താണിത്ര പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.

ALSO READ: കാനനപാതയിലൂടെ മലകയറണമെന്ന് തീര്‍ത്ഥാടകര്‍; കാട്ടാനക്കൂട്ടമിറങ്ങിയതിനാല്‍ സുരക്ഷമാനിച്ച് അനുവദിക്കാതെ വനംവകുപ്പ്

മാധ്യമങ്ങളെ ചൊല്‍പ്പടിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളിലും വിജയിക്കുകയാണ് ലക്ഷ്യം. വയനാട്ടില്‍ സിപിഎം മത്സരിക്കും. ഇടതുപക്ഷ എംപി മാര്‍ പാര്‍ലമെന്റില്‍ എത്തണം. കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ കവാത്ത് മറുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ട്രെയിൻ വൈകിയത് 9 മണിക്കൂർ; 4500 രൂപ മുടക്കി ടാക്സി പിടിച്ച് യാത്രക്കാരൻ

കൂടാതെ ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെയും അദ്ദേഹം സംസാരിച്ചു. ഗവര്‍ണര്‍ പദവിയെ അനാവശ്യമാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ എന്തും പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഇപ്പോഴത്തെ ഗവര്‍ണര്‍ വാഴ്ച ജനാധിപത്യത്തെ വെല്ലുവിളിക്കുന്നത്. രാജ്ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫീസ് ആക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News