സിപിഐ ഭീകര സംഘടനയെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്, പൊട്ടിച്ചിരിച്ച് സിപിഐ നേതാക്കള്‍

ഇസ്ളാമിക് സ്റ്റേറ്റ്, അല്‍ ഖ്വയിദ, ബോക്കോ ഹറാം പോലെ ഭീകര സംഘടനയാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (സിപിഐ) എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍റ് പീസിന്‍റെ റിപ്പോര്‍ട്ട്. ലോകത്തെ ഭീകര സംഘടനകളെ കുറിച്ച് തയ്യാറാക്കിയ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് സിഡ്നിയിലാണ് പുറത്തിറക്കിയത്.

ലോകത്തെ 20 ഭീകര സംഘടനകളില്‍ 12-ാം സ്ഥാനമാണ് സിപിഐക്ക്. സിപിഐ നടത്തിയ ആക്രമണത്തില്‍ 2022ല്‍ 39 പേര്‍ കൊല്ലപ്പെട്ടെന്നും 30 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 61 ആക്രമണങ്ങള്‍ സിപിഐ നടത്തിയെന്നാണ് അന്താരാഷ്ട്ര സംഘടനയുടെ കണക്ക്. യഥാര്‍ത്ഥത്തില്‍ സിപിഐ മാവോയിസ്റ്റിനെയാണോ സംഘടന സിപിഐയായി തെറ്റിദ്ധരിച്ചത് എന്ന് വ്യക്തമല്ല.

ഐ.ഇ.പിയുടെ റിപ്പോര്‍ട്ട് കണ്ട് പൊട്ടിച്ചിരിക്കുകയാണ് സിപിഐ നേതാക്കള്‍. വസ്തുതകളെ മാനിക്കുന്ന ആരെങ്കിലും ഇത് വിശ്വസിക്കുമോ എന്ന് ബിനോയ് വിശ്വം എം.പി ചോദിച്ചു. ഇത്തരം ഗവേഷണ പാടവം കണ്ട് ആളുകള്‍ ചിരിക്കും. റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News