‘സിപിഐ വയനാട് മത്സരിക്കും, എൽഡിഎഫ് മത്സരരംഗത്ത് നിന്നും മാറി നിന്നാൽ ബിജെപി ഉയർന്നുവരും, അത് അനുവദിക്കില്ല…’ ബിനോയ് വിശ്വം എംപി

വയനാട് രാഹുൽ ഗാന്ധി മത്സരിക്കുമ്പോഴും ഇന്ത്യാ സഖ്യം ഉണ്ടായിരുന്നുവെന്ന് ബിനോയ് വിശ്വം എംപി. ചെറുക്കൽ രാഷ്ട്രീയമാണ് ഇന്ത്യാ സഖ്യത്തിൻ്റേത്, അത് മനസിലാക്കാൻ കോൺഗ്രസ് തയ്യാറായില്ല. കേരളത്തിലെ കോൺഗ്രസുകാരുടെ സമ്മർദ്ദം ആകാം രാഹുൽ ഗാന്ധി ഇവിടെ മത്സരിക്കാൻ കാരണമെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു.

Also Read; ഇടുക്കിയിൽ മധ്യവയസ്കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ; മൃതദേഹം തലയിൽനിന്ന് രക്തം വാർന്നൊഴുകിയ നിലയിൽ

രാഹുൽ ഗാന്ധിയെ ഇതുപോലെ വേഷം കെട്ടിക്കാൻ പാടുണ്ടായിരുന്നോ എന്നും, മത്സരിച്ച് ജയിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ രാജിവെച്ചുവെന്നും ബിനോയ് വിശ്വം വിമർശിച്ചു. അതേസമയം, സിപിഐ വയനാട് മത്സരിക്കുമെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. മത്സരം മത്സരമാണ്, എൽഡിഎഫ് മത്സരരംഗത്ത് നിന്നും മാറി നിന്നാൽ ബിജെപി ഉയർന്നുവരും. അത് എൽഡിഎഫ് അനുവദിക്കില്ല, ബിനോയ് വിശ്വം വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവ് അവർക്ക് തീരുമാനിക്കാവുന്ന കാര്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Also Read; നെടുമ്പാശ്ശേരി അവയവക്കടത്ത്; മുഖ്യപ്രതി മധുവിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാൻ നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News