സിപിഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ഇന്ന് കൊല്ലത്ത് വാക്കത്തോൺ സംഘടിപ്പിക്കുന്നു. കൊല്ലം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ വൈകിട്ട് 4 ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്യും.
ഒളിമ്പ്യൻമാർ, അന്തർദ്ദേശീയ കായികതാരങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ, പൊതു പ്രവർത്തകർ, ബഹുജനങ്ങൾ എന്നിവർ അണിനിരക്കുന്ന വാക്കത്തോൺ ചിന്നക്കട ബസ് ബേയിൽ സമാപിക്കും.
ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ കുടുംബം, ഒളിമ്പ്യൻമാരായ മുഹമ്മദ് അനസ്, അനിൽകുമാർ, ബോക്സിംഗ് മുൻ ലോകചാമ്പ്യൻ കെ.സി.ലേഖ, സ്പോർട്ട്സ് സബ്കമ്മിറ്റി ചെയർമാനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ ബോക്സിങ് പരിശീലകൻ ഡി. ചന്ദ്രലാൽ, ഏഷ്യാഡ് കെ.രഘുനാഥൻ, മാസ്റ്റേഴ്‌സ് മിസ്റ്റർവേൾഡ് സുരേഷ്‌കുമാർ, കേരളം 1973 ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ഗോൾവല കാത്ത ഗോളി രവി, ഫുട്ബോൾ താരങ്ങളായ കുരികേശ് മാത്യു, നജുമുദ്ദീൻ, മോഹനൻ, ഹരികൃഷ്ണൻ, മുൻ ഇന്ത്യൻതാരംഅജയൻ, നീന്തൽതാരം ബാലാജി, റോളർ സ്കൂട്ടർ സ്കേറ്റിംഗ് ദേശീയ മത്സരത്തിൽ സിൽവർമെഡൽ നേടിയ അദ്വൈത് രാജ്, ജെഗ്ളർ സിദ്ധാർത്ഥ്, ബോക്സിംഗ് സ്വർണ്ണം നേടിയ മിലാനോ, അൽഫോൺസ, പവന, വെള്ളി മെഡൽ ജേതാക്കാളയ അനുഷ്‌മി, ഭദ്ര, ആതിര, ഹാൻസിയ എം കെ, അത്‌ലറ്റിക്സ് സ്വർണ്ണം നേടിയ സ്റ്റെമി, മറിയ, ബിജ (100, 200 മീറ്റർ), ശ്രീഷ്ന.പി (800 മീറ്റർ), സൂര്യ (വോളിബോൾ നാഷണൽ ക്യാപ്റ്റൻ) റോൾബോൾ സ്വർണ്ണം നേടിയ ആൻ മറിയം നെറ്റോ എന്നിവർ വാക്കത്തോണിൽ പങ്കെടുക്കും.
കായികതാരങ്ങളെയും കുടുംബാംഗങ്ങളെയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ധനമന്ത്രി കെ എൻ ബാലഗോപാൽ ആദരിക്കും. മാർച്ച് ആറു മുതൽ ഒമ്പതു വരെയാണ് സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here