സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ വിളംബരമായി വാക്കത്തോണും കായികോത്സവവും സംഘടിപ്പിക്കുന്നു

CPIM

സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിനു വേദിയൊരുക്കുന്ന കൊല്ലം ട്രാക്കിലേക്ക്. സംസ്ഥാന സമ്മേളനത്തിന്റെ വിളംബരമായി വാക്കത്തോണും കായികോത്സവവും സംഘടിപ്പിക്കുന്നു.

ഒളിമ്പ്യൻമാരും അന്തർദ്ദേശീയ കായികതാരങ്ങളും ബഹുജനങ്ങളും അണിനിരക്കുന്ന വാക്കത്തോൺ 21ന് വൈകിട്ട് 4ന് നടക്കും. കൊല്ലം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന വാക്കത്തോൺ ചിന്നക്കട ബസ് ബേയിൽ സമാപിക്കും.

Also Read: കോൺ​ഗ്രസ് ​ഗുണ്ടായിസം; കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ കയറി കോൺഗ്രസ് നേതാക്കളുടെ അസഭ്യവർഷവും ഭീഷണിയും

ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ കുടുംബം, ഒളിമ്പ്യൻമാരായ മുഹമ്മദ് അനസ്, അനിൽകുമാർ, ബോക്സിംഗ് മുൻ ലോകചാമ്പ്യൻ കെ.സി.ലേഖ, സ്പോർട്ട്സ് സബ്കമ്മിറ്റി ചെയർമാനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ ബോക്സിങ് പരിശീലകൻ ഡി. ചന്ദ്രലാൽ, ഏഷ്യാഡ് കെ.രഘുനാഥൻ, മാസ്റ്റേഴ്‌സ് മിസ്റ്റർവേൾഡ് സുരേഷ്‌കുമാർ, കേരളം 1973 ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ഗോൾവല കാത്ത ഗോളി രവി, ഫുട്ബോൾ താരങ്ങളായ കുരികേശ് മാത്യു, നജുമുദ്ദീൻ, മോഹനൻ, ഹരികൃഷ്ണൻ, മുൻ ഇന്ത്യൻതാരംഅജയൻ, നീന്തൽതാരം ബാലാജി, റോളർ സ്കൂട്ടർ സ്കേറ്റിംഗ് ദേശീയ മത്സരത്തിൽ സിൽവർമെഡൽ നേടിയ അദ്വൈത് രാജ്, ജെഗ്ളർ സിദ്ധാർത്ഥ്, ബോക്സിംഗ് സ്വർണ്ണം നേടിയ മിലാനോ, അൽഫോൺസ, പവന, വെള്ളി മെഡൽ ജേതാക്കാളയ അനുഷ്‌മി, ഭദ്ര, ആതിര, ഹാൻസിയ എം കെ, അത്‌ലറ്റിക്സ് സ്വർണ്ണം നേടിയ സ്റ്റെമി, മറിയ, ബിജ (100, 200 മീറ്റർ), ശ്രീഷ്ന.പി (800 മീറ്റർ), സൂര്യ (വോളിബോൾ നാഷണൽ ക്യാപ്റ്റൻ) റോൾബോൾ സ്വർണ്ണം നേടിയ ആൻ മറിയം നെറ്റോ എന്നിവർ വാക്കത്തോണിൽ പങ്കെടുക്കും.

Also Read: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് വിതരണം നിർത്തിവെച്ച സംഭവം; അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ച് മന്ത്രി വീണാ ജോർജ്

ഇവരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മന്ത്രി കെ എൻ ബാലഗോപാൽ ആദരിക്കുമെന്നും സ്വാഗത സംഘം ജനറൽ കൺവീനർ എസ്. സുദേവൻ അറിയിച്ചു. സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിക്കുന്ന കായികോത്സവം തുടർന്നുള്ള ദിവസങ്ങളിൽ വ്യത്യസ്ത വേദികളിലായി നടക്കും.

ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, കബഡി, ഷട്ടിൽ ബാഡ്മിന്റൺ, ബോൾ ബാഡ്മിൻ്റൺ, ചെസ്, കിളിത്തട്ടുകളി, ബോക്സിങ്, ബീച്ച് വോളി, വടംവലി, കനോയിങ് – കയാക്കിങ്, അത്‌ലറ്റിക്സ്, കളരിപ്പയറ്റ്, സ്പോർട്ട്സ് ക്വിസ് എന്നിവയാണ് മത്സരയിനങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News