സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് വിപ്ലവ അഭിവാദ്യങ്ങൾ അർപ്പിച്ച് സമ്മേളന ലോഗോ പ്രകാശനം ചെയ്തു. ഗ്രാഫിക് ഡിസൈനർ സൈനിൽ ആബിദ് ആണ് ലോഗോ രൂപകൽപന ചെയ്തത്. മാർച്ച് ആറു മുതൽ ഒമ്പതു വരെയാണ് സംസ്ഥാന സമ്മേളനം. കൊല്ലമാണ് സിപിഐ എം സംസ്ഥാന സമ്മേളനത്തിനു വേദിയാകുന്നത്.
അറബിക്കടലിൻ്റെ തീരത്ത് അന്തിമാനം ചെങ്കൊടിയേന്തിയ സായംസന്ധ്യയെ സാക്ഷിയാക്കി നടന്ന യോഗവും ചരിത്രത്തിൽ ഇടം നേടി. ഒത്തൊരുമയുടെ പ്രതീകമായി കൊല്ലം ബീച്ചിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സാംസ്കാരിക സാഹിത്യ നായകരും ഒത്തൊരുമയോടെ ലോഗോ പ്രകാശനം ചെയ്തു.
Also Read: ‘ജനാധിപത്യ സമ്മേളനങ്ങൾ നടക്കുന്നത് സിപിഐഎമ്മിൽ മാത്രം’: മുഖ്യമന്ത്രി
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മന്ത്രി കെ എൻ ബാലഗോപാൽ, കവി കുരീപ്പുഴ ശ്രീകുമാർ, എഴുത്തുകാരൻ അശോകൻ ചരുവിൽ, എമി എബ്രഹാം, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, എംഎൽഎമാരായ എം നൗഷാദ്, എം മുകേഷ് എന്നിവർ ചേർന്നാണു ലോഗോ പ്രകാശനം ചെയ്തത്.
വികസനത്തിൽ സാധാരണക്കാരെ കൂടി ചേർത്ത് നിർത്തണം എന്ന കാഴ്ചപ്പാടാണ് എൽഡിഎഫ് സർക്കാരിൻ്റെയും പാർട്ടിയുടെയും മുഖമുദ്രയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
Also Read: പമ്പാസംഗമം സാംസ്കാരികോത്സവം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു
സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.വരദരാജൻ, കെ.സോമപ്രസാദ്, ബി.തുളസീധര കുറുപ്പ്, ബി.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ എസ്എൻ വനിതാ കോളേജിലെ വിദ്യാർഥികളുടെ ‘കായൽ ബാൻഡിൻ്റെ’ സംഗീത പരിപാടിയും പഞ്ചാരിമേളവും എസ്എൻ കോളേജ് വിദ്യാർഥി ആദർശ് ബാബുവിന്റെ തബല വാദനവും ഉണ്ടായിരുന്നു. ബാലസംഘം കൂട്ടുകാരുടെ നേതൃത്വത്തിൽ ബീച്ചിൽ ബലൂണും, പട്ടവും പറത്തി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here