പാര്‍ട്ടിക്കെതിരെ അപവാദപ്രചരണം നടത്തിയ മംഗലപുരം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സിപിഐഎം. മംഗലപുരം സമ്മേളനം നടന്നത് നടപടിക്രമങ്ങള്‍ പാലിച്ചെന്ന് സിപിഐം ജില്ലാ സെക്രട്ടറി വി.ജോയ് പറഞ്ഞു. മധു പറഞ്ഞ കാര്യങ്ങള്‍ അവാസ്തവമെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി.
മംഗലപുരം ഏരിയാ സെക്രറിയായിരുന്ന മധു മുല്ലശേരിക്ക് പകരം സമ്മേളനം പുതിയ സെക്രട്ടറിയായി എം.ജലീനെ തെരഞ്ഞെടുത്തു. ഇതോടെ പ്രകോപിതനായ മധു പാര്‍ട്ടിക്കെതിരെ അപവാദപ്രചരണവുമായി രംഗത്തെത്തി. പാര്‍ട്ടി നേതൃത്വത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തി. ഇതിനെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് സിപിഐഎം നേതൃത്വം.
also read: കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് എന്നത് മാധ്യമ സൃഷ്ടി: മന്ത്രി വിഎൻ വാസവൻ
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. മധു പറഞ്ഞ കാര്യങ്ങള്‍ അവാസ്തവമെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി. ഉപരി കമ്മിറ്റിയുമായി ആലോചിച്ച് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
മധു മുല്ലശേരിയുടെ നിലപാട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here