സി.പി.ഐ.എം പ്രവർത്തകനെ വെട്ടികൊല്ലാൻ ശ്രമിച്ച കേസിൽ 6 ബി.ജെ.പി. – ആർ.എസ്.എസ് പ്രവർത്തകർക്ക് 5 വർഷം തടവും പിഴയും

rss-bjp-cpim

കോട്ടയം: സി.പി.ഐ.എം പ്രവർത്തകനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 6 ബി.ജെ.പി. – ആർ.എസ്.എസ് പ്രവർത്തകർക്ക് തടവ്. 5 പേർക്ക് 7 വർഷം തടവും 50000 പിഴയും, ഒരാൾക്ക് 5 വർഷം തടവും 25000 പിഴയുമാണ് ശിക്ഷാവിധി. പൊൻകുന്നം തെക്കേത്തുകവല സ്വദേശി രവി.എം.എല്ലിനെയാണ് സംഘം ചേർന്ന് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്.

RSS- BJP പ്രവർത്തകരായ പൊൻകുന്നം സ്വദേശി ശ്രീകാന്ത് , ഹരിലാൽ, അനന്ത കൃഷ്ണൻ, രാജേഷ് തമ്പലക്കാട് , ഗോപൻ , ദിലിപ് പടിക്കമറ്റത്ത് എന്നിവർക്കാണ് ശിക്ഷ. 2018 ലാണ് സി.പി.ഐ. എം പ്രവർത്തകനായ രവി.എം.എല്ലിനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.

Also Read- സുഭദ്രയെ കൊലപ്പെടുത്തിയത് ക്രൂരമായി; നെഞ്ചില്‍ ചവിട്ടി, കഴുത്ത് ഞെരിച്ചു

ഭാര്യയുടെയും, രക്ഷിതാക്കളുടെയും മുന്നിലിട്ടായിരുന്നു ആക്രമം. ശരീരത്തിൽ ഇരുപത്തിയെട്ടോളം വെട്ടേറ്റു. വെട്ടു കൊണ്ട് വലതുകൈ അറ്റു. ശ്വാസകോശത്തിനും പരുക്കേറ്റു. ശരീരം ഭാഗിമായി തളർന്നതിനെ തുടർന്ന് ഭാരമേറിയ ജോലി കഴിയാത്ത അവസ്ഥയിലാണ് രവി. വിധിയിൽ സന്തോഷമുണ്ടെന്ന് രവി പറഞ്ഞു.

കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി മോഹന കൃഷ്ണനാണ് 7 വർഷം കഠിന തടവ് വിധിച്ചത്. കേസിൽ പബ്ളിക് പ്രോസിക്യൂട്ടറായി സജി എസ്. നായർ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News