പുതുപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുറ്റത്ത് നിന്ന് വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചാണ്ടി ഉമ്മനെ വെല്ലുവിളിച്ച് സിപിഐഎം. പുതുപ്പള്ളിയില്‍ ഉമ്മചാണ്ടി നിരവധി വികസനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്ന ചാണ്ടി ഉമ്മന്റെ അവകാശവാദത്തെയാണ് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം കെ.അനില്‍ കുമാര്‍ ചോദ്യം ചെയ്യുന്നത്.
1917 ലാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂള്‍ സ്ഥാപിതമായത്. പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്ത ഈ വിദ്യാലയം ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 2017 ശതാബ്ദി നാളിലും പരാധീനതകള്‍ക്ക് നടുവിലായിരുന്നു ഈ സ്‌കൂള്‍. ചോര്‍ന്നൊലിക്കുന്ന ക്ലാസ് മുറികളിലെ ഒടിഞ്ഞ് വീഴാറായ ബെഞ്ചുകളില്‍ ഇരുന്നായിരുന്നു ആ കാലമത്രയും പാവപ്പെട്ടവരുടെ കുട്ടികള്‍ പഠിച്ചിരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സ്‌കൂളിന് ശാപമോക്ഷമുണ്ടായത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചാണ് ഇന്ന് കാണുന്ന ഈ ബഹുനില കെട്ടിടം നിര്‍മിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടിയും, പുതുപ്പള്ളി പഞ്ചായത്തിന്റെ 1.73 കോടിയും ചെലവഴിച്ചായിരുന്നു നിര്‍മാണം. 53 വര്‍ഷം എംഎല്‍എയും, രണ്ട് തവണ മുഖ്യമന്ത്രിയും, ഒന്നിലേറെ പ്രാവശ്യം മന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം സ്‌കൂളിന്റെ മുഖച്ഛായ മാറ്റുവാന്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടി വന്നു. ഇതുകൊണ്ട് തന്നെയാണ് വികസനം ചര്‍ച്ച ചെയ്യുവാന്‍ ചാണ്ടി ഉമ്മനെ സിപിഐഎം വെല്ലുവിളിക്കുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here