സിപിഐഎമ്മിനെതിരെയുള്ള എം കെ മുനീറിന്റെ പ്രസ്താവന തനിനിറം പുറത്തായതിന്റെ ജാള്യത മറക്കാന്‍: സിപിഐഎം

cpim

പ്രാദേശിക വികാരം ഇളക്കിവിട്ട് തെറ്റിദ്ധാരണ പരത്താനുള്ള എം.കെ മുനീര്‍ എംഎല്‍എയുടെ പ്രസ്താവന, തന്റെ തനിനിറം പുറത്തുവന്നതിലുള്ള ജാള്യത മറച്ചുവെക്കാനാണെന്ന് സിപിഐഎം താമരശ്ശേരി ഏരിയ കമ്മിറ്റി. ജോലി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് എംഎല്‍എയുടെ ഓഫീസ് മുഖേന അമാന എംബ്രൈസ് എന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികളെ ദുബായിലേക്ക് അയക്കുന്ന പദ്ധതി സ്വര്‍ണക്കടത്തിന് കാരിയര്‍മാരെ കണ്ടെത്തുന്നതിനാണെന്ന വിവരങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്.

2021 ജൂണില്‍ രാമനാട്ടുകരയില്‍ സ്വര്‍ണ്ണം പൊട്ടിക്കലുകാരും ക്വട്ടേഷന്‍ സംഘവും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തിലെ പ്രതിപ്പട്ടികയിലുള്ള മൂന്ന് പേര്‍ അടങ്ങിയ ഗവേണിംഗ് ബോഡിയാണ് എംഎല്‍എ ചെയര്‍മാനായ ഈ കമ്മിറ്റിയെ നിയന്ത്രിച്ചുവരുന്നത്. പോലീസ് അന്വേഷിച്ചുവരുന്ന ഈ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ അമാന എംബ്രൈസ് ഗവേണിംഗ് ബോഡി അംഗം മുസ്ലിംലീഗിന്റെ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും  കെഎംസിസി ദുബായ് കൊടുവള്ളി മണ്ഡലം പ്രസിഡണ്ടുമാണ്. ഇവരാണ് ദുബായ് കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ALSO READ: ചോദ്യപേപ്പർ തലേദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവെന്ന വാർത്ത വസ്തുതാ വിരുദ്ധം: പിഎസ്‌ സി

ദുബായില്‍ ഗോള്‍ഡന്‍ വിസയുള്ള മുനീര്‍ എംഎല്‍എ നിരന്തരം നടത്തിവരുന്ന ദുബായ് സന്ദര്‍ശനവും സംശയാസ്പദമാണ്. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ മാഫിയകള്‍ക്കെതിരെ പറയുന്നതിന്റെ പേരില്‍ സിപിഐഎം കൊടുവള്ളിക്കെതിരാണെന്ന് വരുത്തിത്തീര്‍ത്ത് പ്രാദേശിക വികാരമുയര്‍ത്താനുള്ള മുനീറിന്റെ ശ്രമം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് സമാനമാണ്. കള്ളത്തരം വെളിവാക്കപ്പെടുമ്പോള്‍ മതത്തിന്റെ പുകമറ സൃഷ്ടിച്ച് സിപിഐഎമ്മിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള അദ്ദേഹത്തിന്റെ നീക്കം തിരിച്ചറിയാനുള്ള വിവേകം കൊടുവള്ളിക്കാര്‍ക്കുണ്ട്. വര്‍ഷത്തില്‍ ഭൂരിഭാഗം ആഴ്ചകളിലും കുടുംബസമേതം ദുബായില്‍ താമസിക്കുകയും വികസനകാര്യത്തില്‍ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന എംഎല്‍എക്കെതിരെ കൊടുവള്ളി മണ്ഡലത്തില്‍ ഉയര്‍ന്നുവന്ന വികാരം തണുപ്പിക്കാന്‍ ഇത്തരം ഗിമ്മിക്കുകള്‍ കൊണ്ട് സാധ്യമാകില്ലെന്ന് അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News