രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധം: സിപിഐഎം

കാസര്‍ഗോഡ് സിഎഎക്ക് എതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നത് വര്‍ഗീയവാദമാണന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ നിലപാട് ജനാധിപത്യ വിരുദ്ധവും ഭരണഘടനയെ വെല്ലുവിളിക്കലുമാണെന്ന് സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി സി എച്ച് കുഞ്ഞമ്പു എംഎല്‍എ പറഞ്ഞു.

മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുന്നത് ഭരണഘടനക്ക് എതിരായിരിക്കേ അതിനെ ന്യായീകരിക്കുന്ന എംപി യുടെ നിലപാട് ബി ജെ പി നിലപാടിനൊപ്പമാണ്. കോടാനുകോടി ജനങ്ങളുടെ മനസ്സില്‍ തീയായി ആളികത്തുകയാണ് സിഎഎ. അവര്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം പരിഹസിക്കുകയാണ് എംപി.

Also Read : വിജയത്തിന്റെ കെട്ടിപിടുത്തം; ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ ബ്ലെസിയെ കെട്ടിപിടിച്ച് പൃഥ്വിരാജ്; വീഡിയോ

സിഎഎക്ക് എതിരെ പറയുന്നത് വര്‍ഗീയത ആളിക്കത്തിക്കുന്നതും വിഘടനവാദമുണ്ടാക്കുന്നതുമാണന്നാണ് അദ്ദേഹം പറയുന്നത്. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകനെ വര്‍ഗീയവാദിയെന്ന് ആക്ഷേപിച്ച എംപി മാപ്പ് പറയാന്‍ തയ്യാറാകണം. എംപി യുടെ അഭിപ്രായത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും സി എച്ച് കുഞ്ഞമ്പു ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration