‘പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കുന്നു’; ജാര്‍ഖണ്ഡിലെ വര്‍ഗീയ പ്രസംഗത്തിനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി

CPIM

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി.ജാര്‍ഖണ്ഡിലെ വര്‍ഗീയ പ്രസംഗത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന്സി സിപിഐഎം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കുകയാണെന്നും സമുദായങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താനും വോട്ട് നേടാനുമാണ് ഇവരുടെ ശ്രമമെന്നും സിപിഐഎം വിമർശിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ കേസെടുക്കാത്തത് അപലപനീയമാണ്.വര്‍ഗീയ പ്രസംഗം നടത്തുന്ന ബിജെപി നേതാക്കള്‍ക്ക്കമ്മീഷന്‍ നോട്ടീസയയ്ക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

ALSO READ; പത്മഭൂഷൺ ജേതാവും പ്രശസ്ത ഗായികയുമായ ശാരദ സിൻഹ അന്തരിച്ചു

അതേസമയം 2022 ഏപ്രിലില്‍ നടന്ന അവസാന പാര്‍ട്ടി കോണ്‍ഗ്രസില്‍ രൂപീകരിച്ച രാഷ്ട്രീയ അടവുനയം നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുകയും രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. മധുരയില്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിന് ഇത് അടിസ്ഥാനമാകും. 2025 ഏപ്രില്‍ 2 മുതല്‍ 6 വരെ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുളള പ്രതിനിധികളുടെ സംസ്ഥാനതല ക്വാട്ടയും കേന്ദ്ര കമ്മിറ്റി നിശ്ചയിച്ചു. പാര്‍ട്ടി സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയങ്ങള്‍ തുടര്‍ന്നുളള സിസി, പിബി യോഗങ്ങളില്‍ അന്തിമ രൂപം നല്‍കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News