ആരോഗ്യമന്ത്രിക്കെതിരെ നടന്നത് യൂത്ത് കോൺഗ്രസിന്റെ മ്ലേച്ഛമായ പ്രവർത്തനം: സിപിഐഎം

ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പത്തനംതിട്ട നഗരത്തിൽ നടത്തിയ പോസ്റ്റർ പ്രചാരണം മ്ലേച്ഛമായ പ്രവർത്തനമെന്ന് സിപിഐഎം. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഇത്രയും തരംതാഴ്ന്ന പ്രവർത്തനം നടത്താൻ കോൺഗ്രസും യൂത്ത് കോൺഗ്രസും തയ്യാറാകുമെന്നതിന്റെ തെളിവാണിതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു.

ഇരുട്ടിന്റെ മറവിൽ നടത്തുന്ന ഇത്തരം പ്രവർത്തനം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മാത്രമല്ല പൊതുപ്രവർത്തനത്തിന് തന്നെ അപമാനമാണ്. ഏതു വിധത്തിലും രാഷ്ട്രീയ ഏതിരാളികളെ തോജോവധം ചെയ്യുന്ന മ്ലേച്ഛമായ പ്രവർത്തന രീതി ശക്തമായി എതിർക്കപ്പെടണമെന്നും പ്രസ്താവനയിൽ പറയുന്നു. എല്ലാ വിഭാഗങ്ങളുമായി സൗഹാർദ്ദത്തോടെയും പൊതു നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന മന്ത്രിയെയും സിപിഐ എമ്മിനെയും സമൂഹത്തിൽ ഒറ്റപ്പെടുത്താമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും കെ പി ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു.

സിപിഐഎം പ്രസ്താവന

രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ എത്രയും തരംതാഴ്ന്ന പ്രവർത്തനം നടത്താൻ കോൺഗ്രസും യൂത്ത് കോൺഗ്രസും തയ്യാറാകുമെന്നതിന്റെ തെളിവാണ് ആരോഗ്യമന്ത്രിക്കെതിരെ പത്തനംതിട്ട നഗരത്തിൽ നടത്തിയ പോസ്റ്റർ പ്രചാരണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു. ഇരുട്ടിന്റെ മറവിൽ നടത്തുന്ന ഇത്തരം പ്രവർത്തനം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മാത്രമല്ല പൊതുപ്രവർത്തനത്തിന് തന്നെ അപമാനമാണ്. ഏതു വിധത്തിലും രാഷ്ട്രീയ ഏതിരാളികളെ തോജോവധം ചെയ്യുന്ന മ്ലേച്ഛമായ പ്രവർത്തന രീതി ശക്തമായി എതിർക്കപ്പെടണം.

ഗ്രൂപ്പ് പോരിൽ സംഘടനാ സംവിധാനം തന്നെ ജില്ലയിൽ തകർന്ന കോൺഗ്രസിൽ ഒരു നേതൃത്വത്തിനും നിയന്ത്രിക്കാനാവാത്ത വിധത്തിൽ ചിലര്‍ മാറിയെന്നതിന്റെയും തെളിവാണിത്. ഏതു വിധത്തിലും മാധ്യമ ശ്രദ്ധ നേടാൻ എന്തു വൃത്തികെട്ട പ്രവർത്തനത്തിനും ഇവര്‍ ശ്രമിക്കുകയാണ്. ഇത്തരം ദുഷ്ട ശക്തികളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണം.
കോൺഗ്രസ് വക്താവെന്ന നിലയിൽ ചില ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന അടൂര്‍ സ്വദേശിയുടെ അറിവോടെയാണ് ഇരുളിന്റെ മറവിൽ അധിക്ഷേപകരമായ പ്രവർത്തനം നടത്തിയതെന്ന് വ്യക്തം.

അന്വേഷണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസിനെ തടഞ്ഞതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തണം. ചിലരെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. ജനാധിപത്യ രീതിയിൽ ആശയ സംവാദത്തെ ഭയക്കുന്നവരാണ് ഇത്തരത്തിൽ ഹീനമായ വിധത്തില്‍ പ്രവർത്തിക്കുക. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും സ്പർധ വളർത്താനുമാണ് ഇക്കൂട്ടർ വ്യാജപോസ്റ്റർ പ്രചാരണത്തിലൂടെ ലക്ഷ്യമിട്ടത്.

അതുവഴി ആരോഗ്യ മന്ത്രിയേയും സിപിഐ എമ്മിനെയും സമൂഹത്തിൽ താറടിച്ച് കാണിക്കാനുമായിരുന്നു ശ്രമം. എല്ലാ വിഭാഗങ്ങളുമായി സൗഹാർദ്ദത്തോടെയും പൊതു നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന മന്ത്രിയെയും സിപിഐ എമ്മിനെയും സമൂഹത്തിൽ ഒറ്റപ്പെടുത്താമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും കെ പി ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News