വയനാട്‌ ഡിസിസി ട്രഷററുടെ ആത്മഹത്യ: ഐസി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട്‌ സിപിഐഎം പ്രതിഷേധം

wayanad treasurer suicide

വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയന്റേയും മകന്റേയും മരണത്തിൽ ഐ സി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട്‌ സി പി ഐ എം പ്രതിഷേധം.ബത്തേരി എം എൽ എ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ഉദ്ഘാടനം ചെയ്തു.ഐ സി ബാലകൃഷ്ണനെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന്‌ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം അർബൻ ബാങ്കിലെ നിയമന അഴിമതിയിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു.

കെപിസിസി അധ്യക്ഷനും നേതൃത്വവും സംഭവത്തിൽ ഉത്തരവാദികളാണ്‌.മുഴുവൻ വിവരങ്ങളും പുറത്ത്‌ വരണം.തെളിവുകളിൽ പ്രതിസ്ഥാനത്ത്‌ ഐ സി ബാലകൃഷ്ണുണ്ട്‌.എം എൽ എ രാജിവെക്കണമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ പറഞ്ഞു.

ALSO READ; വയനാട് ഡിസിസി ട്രഷററുടെ ആതമഹത്യയ്ക്ക് ഉത്തരവാദികൾ കോൺഗ്രസ് നേതൃത്വം; വി കെ സനോജ്

ബത്തേരി ടൗണിൽ നിന്ന് ചുങ്കം എം എൽ എ ഓഫീസിലേക്കായിരുന്നു പ്രതിഷേധ മാർച്ച്‌.ഓഫീസിനുമുന്നിൽ പോലീസ്‌ മാർച്ച്‌ തടഞ്ഞു.
പ്രവർത്തകർ ബാരിക്കേഡ്‌ മറികടക്കാൻ ശ്രമിച്ചത്‌ സംഘർഷത്തിനിടയാക്കി.

അതേസമയം സഹകരണ ബാങ്ക്‌ പണമിടപാടിൽ കൂടുതൽ രേഖകൾ പുറത്തുവന്നു.ബത്തേരി ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റായിരുന്ന സക്കറിയ മണ്ണിൽ കെ പി സി സി പ്രസിഡന്റിന്‌ നൽകിയ കത്തിൽ മറ്റൊരു ഉദ്യോഗാർത്ഥിയിൽ നിന്ന് പണം വാങ്ങിയതായി പറയുന്നു.ഈ പണം തിരിച്ചുനൽകാൻ ഇടപെടണം എന്നാവശ്യപ്പെട്ടാണ്‌ കത്ത്‌.സംഭവത്തിൽ പോലീസ്‌ അന്വേഷണവും തുടരുകയാണ്‌.എൻ എം വിജയന്റെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘമെത്തി ഫോണുകൾ ഉൾപ്പെടെ പരിശോധിച്ചു.പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News