ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 15 മുതൽ 23 വരെ വിവിധ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്ത് സിപിഐഎം അഖിലേന്ത്യ നേതാക്കൾ

സിപിഐഎം അഖിലേന്ത്യാ നേതാക്കള്‍ ഏപ്രിൽ 15 മുതൽ 23 വരെ സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ പ്രസംഗിക്കുന്നു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബ്രിന്ദാ കാരാട്ട്, തപൻ സെൻ, സുഭാഷിണി അലി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജൂ കൃഷ്ണൻ എന്നിവരാണ് വിവിധ പൊതുയോഗങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികള്‍ക്ക് വോട്ടഭ്യർഥിച്ച് സംസാരിക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവരുടെ മണ്ഡലം പര്യടനത്തിന് പുറമേയാണ് അഖിലേന്ത്യാ തലത്തിലെ നേതാക്കളും രംഗത്തിറങ്ങുന്നത്.

Also Read: ഉത്തരവുകൾ വെറും കടലാസുതുണ്ടുകളല്ല, അവ പാലിക്കപ്പെടേണ്ടവയാണ്; ഉത്തരവുകൾ പാലിക്കാതിരുന്ന പുനലൂർ യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

സീതാറാം യെച്ചൂരി ഏപ്രിൽ 16 മുതൽ 21 വരെയുള്ള തിയതികളിൽ കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, ചാലക്കുടി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കുക. പിബി അംഗം പ്രകാശ് കാരാട്ട് തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ, ചാലക്കുടി, പാലക്കാട്, വടകര, കണ്ണൂർ, കാസർഗോഡ് പാർലമെന്റ് മണ്ഡലങ്ങളിൽ പ്രസംഗിക്കും. ഏപ്രിൽ 15 മുതൽ 22 വരെയുള്ള പരിപാടികളിലാണ് പ്രകാശ് കാരാട്ട് പങ്കെടുക്കുന്നത്. പിബി അംഗം ബ്രിന്ദാ കാരാട്ടിന്റെ പരിപാടി കണ്ണൂരിൽ ഏപ്രിൽ 15ന് ആരംഭിച്ച് പത്തനംതിട്ടയിൽ ഏപ്രിൽ 22ന് അവസാനിക്കുന്ന നിലയിലാണ് നിശ്ചയിച്ചിരിക്കുന്നത്.

Also Read: തിരക്ക് കാരണം ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പറ്റുന്നില്ല; ഭാര്‍ത്താവിനെ കൊണ്ട് വീണ്ടും വിവാഹം കഴിപ്പിച്ച് ആദ്യഭാര്യ

കോഴിക്കോട്, വയനാട്, പാലക്കാട്,ആലത്തൂർ, തൃശൂർ, ഇടുക്കി,എറണാകുളം മണ്ഡലങ്ങളിലെ പൊതു സമ്മേളനങ്ങളിലും ബ്രിന്ദാ കാരാട്ട് പ്രസംഗിക്കും. പിബി അംഗം തപൻ സെൻ ഏപ്രിൽ 16, 17, 18 തീയതികളിൽ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. വടകര, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലും തപൻ സെൻ പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സുഭാഷിണി അലി ഏപ്രിൽ 15 മുതൽ 22 വരെ സംസ്ഥാനത്തെ വിവിധ പൊതുയോഗങ്ങളിൽ പങ്കെടുക്കും. മലപ്പുറം, പൊന്നാനി, പാലക്കാട്,ചാലക്കുടി, ഇടുക്കി, കോട്ടയം, മാവേലിക്കര, കൊല്ലം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ സുഭാഷിണി അലി പ്രസംഗിക്കും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജൂ കൃഷ്ണൻ ഏപ്രിൽ 17 മുതൽ 23 വരെയുള്ള ദിവസങ്ങളിലായി പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, ആലത്തൂർ, പൊന്നാനി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് മണ്ഡലങ്ങളിൽ പ്രസംഗിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News