കേരളത്തിലെ മാധ്യമ ശൃംഖലയുടെ ഉന്നം സി പി ഐ എമ്മും ഇടതുപക്ഷവുമാണ്; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിലെ മാധ്യമ ശൃംഖലയുടെ ഉന്നം സി പി ഐ എമ്മും ഇടതുപക്ഷവുമാണെന്നും ഇതാണ് ഇവരുടെ അജണ്ടയെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തളിപ്പറമ്പില്‍ നടന്ന കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

Also Read: ന്യൂയോര്‍ക്കില്‍ 
മിന്നല്‍ പ്രളയം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

‘ആടിനെ പട്ടിയാക്കുന്ന പ്രചാര വേലയാണ് കേരളത്തിലെ മാധ്യമങ്ങള്‍ നടത്തുന്നത്. കുറേ കാലം ഇത് കൊണ്ട് നടക്കാനാവില്ല. മാധ്യമക്കള്‍ക്ക് എന്തും പറയാം എന്നാണ് കരുതുന്നത്. കേരളം അതെല്ലാം അംഗീകരിക്കുമെന്നാണോ കരുതുന്നത്? കേരളം ഇത് അംഗീകരിക്കില്ല. കേരളത്തില്‍ സിപിഐ എമ്മിനെതിരായി തുടര്‍ച്ചയായ കടന്നാക്രമണങ്ങള്‍ ആര്‍ എസ് എസിന്റെയും കോണ്‍ഗ്രസിന്റെയും മാധ്യമങ്ങളുടെ ഭാഗത്ത് നിന്നാണ് ഉണ്ടാകുന്നത്. അതിന് കൃത്യമായ കാര്യ കാരണങ്ങളുണ്ട്. ഇത് ആസൂത്രിതമാണ്’-എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Also Read: ചെമ്മണ്ണാര്‍ മുക്കുപണ്ട തട്ടിപ്പ് കേസ്; അന്തര്‍ സംസ്ഥാന കുറ്റവാളി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News