1991ലെ ആരാധനാലയ നിയമം റദ്ദാക്കുന്നതിന് എതിരെ സിപിഐഎം സുപ്രീം കോടതിയെ സമീപിച്ചു

1991ലെ ആരാധനാലയ നിയമം റദ്ദാക്കുന്നതിന് എതിരെ സിപിഐഎം സുപ്രീം കോടതിയെ സമീപിച്ചു. ആരാധനാലയ നിയമം ഇന്ത്യയുടെ മതേതര അടിത്തറ സംരക്ഷിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ കക്ഷി ചേരാന്‍ അപേക്ഷ ഫയല്‍ ചെയ്തത്.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും കോ ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് ആണ് അപേക്ഷ നല്‍കിയത്. ആരാധനാലയ നിയമം റദ്ദാക്കണം എന്ന ആവശ്യവുമായി ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ ഉള്‍പ്പെടെ നിരവധി ഹര്‍ജികളായിരുന്നു സുപ്രീംകോടതിയിലെത്തിയത്.

Also Read: ശരദ് പവാർ പണി തുടങ്ങി; തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥികളുടെ യോഗം ഡൽഹിയിൽ

1991 ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ  സമർപ്പിച്ച ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രത്യേക ബെഞ്ചിന് രൂപം നല്‍കി.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചില്‍, ജഡ്ജിമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. 12ന് വൈകിട്ട് 3.30നു ഹര്‍ജികള്‍ പ്രത്യേക ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കക്ഷി ചേരാന്‍ സിപിഐഎം അപേക്ഷ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News