‘ധീരജിനെ കൊന്നവനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത് നിങ്ങളല്ലേ?; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം

ചാനല്‍ ചര്‍ച്ചയില്‍ കെ.വിദ്യ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ എസ്എഫ്‌ഐ നേതാക്കളെ അടച്ചാക്ഷേപിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച് സിപിഐഎം ഏരിയ കമ്മിറ്റി മെമ്പറും ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ അഡ്വ. വൈശാഖന്‍ എന്‍.വി. എസ്എഫ്‌ഐ നേതാക്കളുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്ന വിദ്യയുടെ ഫോട്ടോ ഉണ്ടെന്നും അവെരാക്കെ അറിഞ്ഞാണ് തട്ടിപ്പെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതിനെയാണ് അഡ്വ. വൈശാഖന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്.

ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ ധീരജ് രാജേന്ദ്രന്‍ എന്ന ചെറുപ്പക്കാരനെ കൊന്ന കേസിലെ പ്രതിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഫോട്ടോയെടുത്തത് നിങ്ങള്‍ തന്നെയല്ലേ എന്നായിരുന്നു വൈശാഖന്റെ ചോദ്യം. പ്രതിക്കൊപ്പമുള്ള രാഹുലിന്റെ ഫോട്ടോയും വൈശാഖന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ധീരജ് കേസില്‍ വിചാരണ നേരിടുന്ന ക്രിമിനലിന് പരസ്യ പിന്തുണ നല്‍കിയത് നിങ്ങളുടെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റല്ലേയെന്നും വൈശാഖന്‍ ചോദിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍ പോലും അയാളെ നിങ്ങള്‍ പങ്കെടുപ്പിച്ചില്ലേ? അയാളെപ്പോലെ തന്നെ കേസിലെ മറ്റു പ്രതികള്‍ക്ക് എതിരെ സംഘടനാപരമായി ഒരു നടപടിയും എടുക്കാതെ പാര്‍ട്ടിയില്‍ പ്രൊമോഷന്‍ നല്‍കി കൊലയാളികളോടൊപ്പമാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചത് നിങ്ങളുടെ പാര്‍ട്ടിയല്ലേയെന്നും വൈശാഖന്‍ ചോദിക്കുന്നു.

Also Read- ‘അന്ന് ശല്യം സഹിക്കവയ്യാതെ ഭാര്യ ആത്മഹത്യ ചെയ്തു; ഇന്ന് മകളെ വെട്ടിക്കൊന്നു’; ലഹരി ഉപയോഗം നാല് വര്‍ഷം കൊണ്ട് ഒരു കുടുംബത്തെ ഇല്ലാതാക്കി

അഡ്വ. വൈശാഖന്‍ എന്‍.വിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഒട്ടേറെ എസ്എഫ്‌ഐ നേതാക്കളുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്ന ഫോട്ടോ വിദ്യ എന്ന പെണ്‍കുട്ടിയുടേതായി ഉണ്ട്, അതുകൊണ്ട് അവരൊക്കെ അറിഞ്ഞാണ് ഈ തട്ടിപ്പ് ഒക്കെ നടന്നത് ‘ഇന്നലെ ഏതോ ചാനല്‍ ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിനിധിയായി വന്നിരുന്നുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തി പറയുന്നത് കെട്ടതാണ്.

പ്രിയപ്പെട്ട രാഹുല്‍ ,നിങ്ങള്‍ക്ക് ഇത് പറയുമ്പോള്‍ തീരെ ലജ്ജ തോന്നുന്നില്ലേ, ധീരജ് രാജേന്ദ്രന്‍ എന്ന ചെറുപ്പക്കാരന്റെ ഇടനെഞ്ചിലേക്ക് കഠാര കുത്തിയിറക്കി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഫോട്ടോ മുന്നില്‍ പോസ് ചെയ്തത് നിങ്ങള്‍ അല്ലെ.?

കേസില്‍ വിചാരണ നേരിടുന്ന ആ ക്രിമിനലിനു പരസ്യ പിന്തുണ നല്‍കിയത് നിങ്ങളുടെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് അല്ലെ,രാഹുല്‍ ഗാന്ധി യുടെ ജോഡോ യാത്രയില്‍ പോലും അയാളെ നിങ്ങള്‍ പങ്കെടുപ്പിച്ചില്ലേ.? അയാളെപ്പോലെ തന്നെ കേസിലെ മറ്റു പ്രതികള്‍ക്ക് എതിരെ സംഘടനാപരമായി ഒരു നടപടിയും എടുക്കാതെ പാര്‍ട്ടിയില്‍ പ്രൊമോഷന്‍ നല്‍കി കൊലയാളികളോടൊപ്പം ആണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചത് നിങ്ങളുടെ പാര്‍ട്ടി അല്ലെ..?

കോണ്‍ഗ്രസ് ആയാല്‍ ഇതൊക്കെ ബാധകം അല്ലെ എന്നാണെങ്കില്‍ ചാനല്‍ ചര്‍ച്ചകളില്‍ വന്നു ഞെളിഞ്ഞിരുന്നു ഇതേപോലെ എങ്ങനെ വായ്ത്താളം വിടാന്‍ സാധിക്കുന്നു. കൊലക്കേസ് പ്രതികള്‍ ‘എന്റെ കുട്ടികള്‍’ എന്ന് വിളിച്ചു സംരക്ഷിച്ചത്. ഇവിടെയാരും എന്റെ കുട്ടി എന്ന് പറഞ്ഞു സംരക്ഷിച്ചില്ല. വിദ്യ തെറ്റ് ചെയ്താല്‍ ശിക്ഷ ഏറ്റു വാങ്ങും. നിങ്ങള്‍ മുന്‍ എസ് എഫ്‌ഐ ക്കാരെ കുറിച്ച് പറയുമ്പോള്‍ ഇവിടെ മുന്നിലുള്ളത് നിലവിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ്, കോപ്പിയടിച്ച് മൂന്ന് വര്‍ഷം ഡീബാര്‍ ചെയ്യപ്പെട്ട കെ പി സി സി ജനറല്‍ സെക്രട്ടറി,മാര്‍ക്ക് തിരുത്തല്‍ നടത്തിയ വൈസ് പ്രസിഡന്റ് എന്നിവരൊക്കെ ആണ്. എല്ലാ കാലത്തും ക്രിമിനലുകളെയും കൊലപാതകികളെയും ചേര്‍ത്ത് നിര്‍ത്തുന്നത് നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും ആണ്.

Also Read- വ്യാജ സർട്ടിഫിക്കറ്റ് വിവാദം; വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News