പത്രം വിതരണക്കാരനായ പാര്‍ടി ഏരിയാ സെക്രട്ടറിയെ പരിചയപ്പെടുത്തി ഡോ. തോമസ് ഐസക്. ഒരുപക്ഷേ ഇത്തരമൊരു ഏരിയാ സെക്രട്ടറി സംസ്ഥാനത്ത് ടി ഷാജി മാത്രമായിരിക്കുമെന്ന് തോന്നുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തിരൂരിൽ എത്തിയപ്പോഴാണ് ഈ അനുഭവമുണ്ടായത്. നന്നേ പുലര്‍ച്ചെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പ്ലാറ്റ്‌ഫോമില്‍ ഇറങ്ങുമ്പോള്‍ ദേ രണ്ടുപേര്‍ ചിരിച്ചുകൊണ്ട് മുന്നില്‍ നില്‍ക്കുന്നു. ഇതാണ് നമ്മുടെ പുതിയ ഏരിയാ സെക്രട്ടറി ടി ഷാജിയെന്നു പരിചയപ്പെടുത്തിയത് താടിയും തലമുടിയും നീട്ടിവളര്‍ത്തിയ കാഴ്ചയില്‍തന്നെ കലാകാരനെന്നു തോന്നിപ്പിക്കുന്ന ഒരാള്‍. കലാകാരനാണല്ലേ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. എന്നെ മറന്നല്ലേ? ആലപ്പുഴ വരയ്ക്കാന്‍ വന്നത് ഓര്‍മയില്ലേ? ആലപ്പുഴയില്‍ വരയ്ക്കാന്‍ വന്നവരുടെ കൂട്ടത്തില്‍ പിപി ലക്ഷ്മണനും ഉണ്ടായിരുന്നു.
പിന്നെ വളരെ പണ്ട് ഞാന്‍ എടുത്തൊരു ക്ലാസില്‍ പങ്കെടുത്തിട്ടുമുണ്ട്. ഡിവൈഎഫ്ഐക്കു പകരം ഞാന്‍ പലതവണ കെഎസ്‌വൈഎഫ് എന്നു പറഞ്ഞതും എന്നെ തിരുത്തിച്ചതുമെല്ലാം ലക്ഷ്മണന് ഓര്‍മ്മയുണ്ട്. പാര്‍ടി സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു നൂതന കലാപരിപാടി നടത്തിയിട്ടാണ് ആശാന്റെ വരവ്. ‘പാട്ടും വരയും’. പാടാനുള്ളവര്‍ പാടുന്നു. വരയ്ക്കാനുള്ളവര്‍ വരയ്ക്കുന്നു. അങ്ങനെയൊരു കലാസായാഹ്നം.
ഇങ്ങനെയൊക്കെ സൊറപറഞ്ഞിരിക്കുമ്പോഴാണ് ഷാജി സഖാവിന് ഒരു ധൃതി. രണ്ട് മണിക്കൂര്‍ കഴിഞ്ഞു വരാം. എന്താ ഇത്ര ധൃതി? ദേശാഭിമാനി കെട്ട് സ്റ്റാന്റില്‍ വന്നു കാണും. അതെടുത്ത് വിതരണം ചെയ്യണം. 68 വരിക്കാരുണ്ട്. വിതരണം സ്വന്തം സ്‌കൂട്ടറില്‍ തന്നെയെന്നും ഡോ. തോമസ് ഐസക് അനുഭവം പങ്കുവെച്ചു. പോസ്റ്റ് പൂർണരൂപത്തിൽ വായിക്കാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here