ബീഹാറില്‍ ആത്മവിശ്വാസത്തോടെ ഇടതുപക്ഷം; ആശങ്കയില്‍ ബിജെപി

വോട്ടെടുപ്പ് പൂര്‍ത്തിയായ ‘ബീഹാറിലെ ബഗുസരായി മണ്ഡലത്തില്‍ ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബെഗു സരായ് മണ്ഡലത്തിലെ സി പി ഐ സ്ഥാനാര്‍ത്ഥി അവധേഷ് കുമാര്‍ റായ് കൈരളി ന്യൂസിനോട് പറഞ്ഞു. മോദി സര്‍ക്കാരിനും നിതീഷ് കുമാറിന്റെ അവസരവാദ രാഷ്ട്രീയത്തിനും എതിരായ ജനവിധി ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:  ലോക്‌സഭാ തെരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 63.02%

ബീഹാറില്‍ അഞ്ചു സീറ്റില്‍ മത്സരിക്കുന്ന ഇടതുപക്ഷം വലിയ ആത്മവിശ്വാസത്തിലാണ്. മോദി സര്‍ക്കാരിനും നിതീഷ് കുമാറിന്റെ അവസരവാദ രാഷ്ട്രീയത്തിനും എതിരായ ശബ്ദമായി ഇത്തവണ തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് മഹാഗഡ് ബന്ധന്‍ സഖ്യം ഉറച്ചു വിശ്വസിക്കുന്നു. ഇടതുപക്ഷത്തിന് വേരുറപ്പുള്ള ബഗു സാരായി മണ്ഡലത്തില്‍ വിജയം ഉറപ്പെന്ന് വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം സി പി ഐ സ്ഥാനാര്‍ത്ഥി അവധേഷ് കുമാര്‍ റായ് പറഞ്ഞു.

ALSO READ:  മുംബൈയില്‍ നാശനഷ്ടങ്ങള്‍ വിതച്ച് മഴ: 8 മരണം, 64 പേര്‍ക്ക് പരുക്ക്

വികസനമാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്. നരേന്ദ്രമോദിയുടെ വര്‍ഗീയ രാഷ്ട്രീയം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:   പെരിയാറിൽ രണ്ട് അജ്ഞാത മൃതദേഹം കണ്ടെത്തി; തിരിച്ചറിയൽ ശ്രമം തുടർന്ന് പൊലീസ്

ബിജെപി കൂടുതല്‍ ആശങ്കയിലാക്കി ബീഹാറില്‍ നാലാം ഘട്ടത്തിലും പോളിംഗ് 60 ശതമാനത്തില്‍ താഴെയാണ്. അതേസമയം ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചരണം വഴി തങ്ങളുടെ വോട്ടുകള്‍ ബൂത്തില്‍ എത്തിക്കാനായി എന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ സഖ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News