സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി; സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കും

സംസ്ഥാനത്ത് സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. മുപ്പത്തി എണ്ണായിരത്തി നാന്നൂറ്റി ഇരുപത്തി ആറ് ബ്രാഞ്ച് സമ്മേളനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയില്‍ കൊല്ലത്ത് വച്ചാണ് നടക്കുക.

ALSO READ:  സിമി റോസ് ബെല്‍ ജോണിന്റെ ആരോപണം തള്ളി കെ സുധാകരന്‍

സിപിഐഎം 24 -ാം പാര്‍ട്ടി കോണ്‍ഗ്രസിന് മൂന്നോടിയായി സംസ്ഥാനത്ത് ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബറിലാണ് പൂര്‍ത്തിയാക്കുക. മുപ്പത്തി എണ്ണായിരത്തി നാന്നൂറ്റി ഇരുപത്തി ആറ് ബ്രാഞ്ച് കമ്മിറ്റികളും രണ്ടായിരത്തി നാന്നൂറ്റി നാല്‍പ്പത്തി നാല് ലോക്കല്‍ കമ്മിറ്റികളുമാണ് കേരളത്തിലുള്ളത്. ഏര്യയാ സമ്മേളനങ്ങള്‍ നവംബറിലും ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ മാസങ്ങളിലും നടക്കും. സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയില്‍ കൊല്ലത്ത് വച്ചാണ് നടക്കുക. ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ മാസം തമിഴ്‌നാട്ടിലെ മധുരയില്‍ ചേരും. രാജ്യം ഭരിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരുന്ന ചര്‍ച്ചകളാകും സമ്മേളനത്തില്‍ നടക്കുക. കേന്ദ്രം സാമ്പത്തികമായി ഉപരോധിക്കുമ്പോഴും ഇടതു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളം ഉയര്‍ത്തുന്ന ബദല്‍ മാര്‍ഗങ്ങളും സമ്മേളനം വിലയിരുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here