സിപിഐഎം ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ കൊല്ലം ജില്ലയിൽ തുടക്കം

cpim

ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനും കൊല്ലത്ത് ചേരുന്ന സംസ്ഥാന സമ്മേളനത്തിനും മുന്നോടിയായുള്ള സിപിഐ.എം ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ കൊല്ലം ജില്ലയിൽ തുടക്കം.അച്ചൻകോവിലിൽ കാടിന്റെ മക്കൾ ഉൾപ്പടെ പങ്കെടുത്ത സമ്മേളനം സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനം ചെയ്തു.

സിപിഐഎമ്മിന്റെ കൊല്ലം ജില്ലയിലെ ബ്രാഞ്ച് സമ്മേളനത്തിന് അച്ചൻ കോവിലിൽ പതാക ഉയർന്നു. മുതിർന്ന പാർട്ടി അംഗം റ്റി.എൻ കൃഷ്ണൻകുട്ടി പതാക ഉയർത്തി.ആര്യങ്കാവ്‌ ലോക്കൽ കമ്മിറ്റി അച്ചൻകോവിലിലെ നാല് ബ്രാഞ്ചുകളുടെ സമ്മേളനം ഉത്ഘാടനം ചെയ്തു.

ALSO READ: പാലക്കാട് ജില്ലയിലെ വികസനം: പൊള്ളയായ വാദങ്ങളുമായി ബിജെപി

മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പികെ ഗുരുദാസൻ കൊല്ലം കോട്ടയ്ക്കകം സൗത്ത് ബ്രാഞ്ച് സമ്മേളനം ഉത്ഘാടനം ചെയ്തു.18 എരിയകമ്മിറ്റികൾ 164 ലോക്കൽ കമ്മിറ്റികൾ 3152 ബ്രാഞ്ചുകളും. ആദ്യദിനം വിവിധ ലോക്കൽ കമ്മിറ്റിയിലെ 265 ബ്രാഞ്ച്‌ സമ്മേളനം നടന്നു.സെപ്‌റ്റംബർ അവസാനത്തോടെ ബ്രാഞ്ച്‌ സമ്മേളനം പൂർത്തിയാകും. ലോക്കൽ സമ്മേളനം ഒക്‌ടോബറിലും ഏരിയ സമ്മേളനം നവംബറിലും നടക്കും.ഡിസംബർ 14,15,16 തീയതികളിൽ കൊട്ടിയത്ത്‌ ജില്ലാ സമ്മേളനം ചേരും.2025 ഫെബ്രുവരിയിൽ കൊല്ലത്ത് ഇത്തവണ പാർട്ടി സംസ്ഥാനസമ്മേളനവും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News